“”…നീയെഴുന്നേറ്റു ഫ്രഷാവ്… ഞാനപ്പഴേയ്ക്കും വീട്ടിലൊന്നു പോയേച്ചുമ്മരാം…!!”””_
അപ്പോഴും മൂടിപ്പുതച്ചുകിടന്ന ശ്രീയോടുപറഞ്ഞശേഷം ഞാൻ തെറിച്ചുതെറിച്ചു
വീട്ടിലേയ്ക്കു ചെന്നു…
താഴെയൊന്നുമാരേയും കാണാതെവന്നപ്പോൾ ഞാൻ നേരേ റൂമിലേയ്ക്കു നടന്നു…
ഉച്ചയ്ക്കു കിടന്നുറങ്ങിയപ്പോൾ പുറപ്പെട്ടുപോയ കിളികൾ മടങ്ങിയെത്താത്ത മന്ദതയിൽ റൂമെത്തിയപാടെ ഡോറും തള്ളിത്തുറന്നകത്തുകേറിയ എന്നെക്കണ്ടതും മീനാക്ഷി
നടുങ്ങിപ്പോയി…
എന്നെയപ്പോളവിടെ തീർത്തും പ്രതീക്ഷിച്ചിരുന്നില്ലെന്നു
മുഖഭാവം വിളിച്ചോതുന്നതിനൊപ്പം ക്ഷണത്തിലവൾ കയ്യേലിരുന്ന പുസ്തകം മടക്കി, ഇരുന്ന കട്ടിലിന്റെ വശത്തേയ്ക്കൊളിപ്പിയ്ക്കയും ചെയ്തു… ഇനി ഞാനാണം വലിച്ചുകീറിയാലോന്നു
പേടിച്ചാണാവോ…??!!
…എന്തോ ചെയ്യാനാ ഞാനങ്ങനൊരു ഭീകരനായിപ്പോയില്ലേ…??
“”…ഓഹ്.! പഠിയ്ക്കുവായ്രുന്നോ…??”””_ എന്നെ ഞെട്ടലോടെനോക്കി കണ്ണുമിഴിച്ചിരുന്ന
മീനാക്ഷിയോടു പുച്ഛത്തോടെ ചോദിച്ചുകൊണ്ടു
ഞാൻവീണ്ടും ചൊറിതുടങ്ങി:
“”…പഠിയ്ക്കുവാണേ റിവിഷൻ നടത്താമ്മേണ്ടിയാ ചേട്ടൻ വന്നേക്കണേ… മ്മ്മ്… ആ
ബുക്കിങ്ങോട്ടു തന്നേ… ചോയ്ക്കട്ടേ…!!”””_ അവൾ മടക്കിയൊളിപ്പിച്ച പുസ്തകത്തിനായി
കൈനീട്ടിക്കൊണ്ടു പറഞ്ഞതും,
“”…പ്ലീസഡാ… ഞാനൊന്നു പഠിച്ചോട്ടേ…!!”””_ ന്നും പറഞ്ഞവൾ കെഞ്ചി…
“”…ഇല്ലടീ… നീ പഠിയ്ക്കൂല… ഞാൻ ജീവനോടിരിയ്ക്കുമ്പോ നീയങ്ങനെ പഠിച്ചു മറ്റവളാവണ്ട… അതേ… അതെനിയ്ക്കു കൊറച്ചിലാ..!!”””_ വീണ്ടും ബുക്കെടുക്കാനായി
കയ്യെത്തിച്ചുകൊണ്ടായിരുന്നെന്റെ മറുപടി…