“”…ആ.. ഇതാര്…?? എന്തോപറ്റി ഇങ്ങോട്ടൊക്കിറങ്ങാൻ…??”””_ അടുക്കളമുറ്റത്തൂടെ
ചെന്നകത്തേയ്ക്കു തലയിട്ടുനോക്കീതും ചെറിയമ്മപൊക്കി…
അവരുടെ ആക്കിയുള്ള
ചോദ്യത്തിനു ചുമലുകൂച്ചിക്കൊണ്ടു വലിഞ്ഞാലോന്നു ചിന്തിയ്ക്കുമ്പോൾ വാഷ്ബേസിനിൽ
കൈകഴുകിക്കൊണ്ടവരടുത്തു വന്നു…
“”…മ്മ്മ്…?? എന്തോപറ്റി… പെണ്ണുമ്പിള്ള തല്ലിയിറക്കിയോ…??”””
“”…ആണെങ്കി നിങ്ങക്കെന്താ…??”””_ അവരുടെ ചൊറിയത്ര ദഹിയ്ക്കാഞ്ഞ ഞാൻ കലിപ്പായതും പുള്ളിക്കാരി ചുണ്ടുകോട്ടിയൊന്നു ചിരിച്ചു,
“”…അല്ലേത്തന്നെ എത്രയാന്നുംപറഞ്ഞാ ആ പെണ്ണു സയ്ക്കുന്നേ…??”””
“”…അതേ… എനിയ്ക്കു തന്നോടു കൂടുതലൊന്നുമ്പറയാനില്ല… ശ്രീയെവിടെ…??”””_
അവരുടർത്ഥംവെച്ചുള്ള വർത്താനമിഷ്ടപ്പെടാതെ വന്നപ്പോൾ ഞാങ്കുറച്ചു ഗൗരവത്തിലായി…
“”…മ്മ്മ്.! ഭയങ്കര ദേഷ്യത്തിലാണല്ലോ… എന്താടാ അടിച്ചിറക്കമാത്രല്ല
തല്ലുന്തന്നോ…??”””_ എന്റെ കവിളേലേയ്ക്കു ചുഴിഞ്ഞുനോക്കിയാ പെണ്ണുമ്പിള്ളചോദിച്ചതും ഞാൻ കവിളേലിരുന്ന അവരുടെ കയ്യും തട്ടിയെറിഞ്ഞുകൊണ്ട് ശ്രീയുടെ റൂമിലേയ്ക്കുകേറി…
വണ്ടി ഞാൻ കൊണ്ടുപോയെന്ന ഒറ്റക്കാരണത്താൽ കോളേജിപ്പോവാണ്ട് ഒരുളുപ്പുമില്ലാതുച്ചവരെ
കിടന്നുറങ്ങിയ ശ്രീയെ കുത്തിയിളക്കി, അവനോടുനടന്ന സംഭവങ്ങളെല്ലാം പറഞ്ഞുകേൾപ്പിച്ച്, പല്ലുതേയ്ക്കാത്ത വാവെച്ചു നാലുതെറീം കേട്ടുകഴിഞ്ഞപ്പോൾ ചെറിയൊരു ക്ഷീണന്തോന്നി…
പിന്നെ വൈകുന്നേരമ്മരെ അവടെക്കിടന്നുറങ്ങി…
പിന്നെഴുന്നേൽക്കുന്നത് പ്രാക്ടീസിനായി പിള്ളേരു വിളിയ്ക്കുമ്പോളാണ്…