എന്നാൽ ചട്ടമ്പിനാടിൽ സുരാജേട്ടൻ നിൽക്കുമ്പോലെ
ഞാനൊന്നമറിഞ്ഞില്ലേയെന്ന ഭാവത്തിൽ ആ പറഞ്ഞതൊന്നും കേൾക്കാത്തമട്ടിൽ ഞാനുമങ്ങു
നിന്നുകൊടുത്തു…
“”…എന്നാ നിങ്ങളു വാ… വല്ലതുങ്കഴിയ്ക്കാം…!!”””_ എല്ലാമ്പറഞ്ഞൊതുക്കിയ സന്തോഷത്തിൽ
മീനാക്ഷിയുടെ കയ്യിൽപിടിച്ച് അമ്മ ഭക്ഷണങ്കഴിയ്ക്കാനായി
വിളിച്ചതും എന്നിലുറങ്ങിക്കിടന്ന സിംഹം സടകുടഞ്ഞെഴുന്നേറ്റു…
“”…ഏയ്… ഒന്നുമ്മേണ്ടമ്മേ… ഞങ്ങളു ക്യാന്റീനിന്നു ബിരിയാണി കഴിച്ചാർന്നു… അതു ദഹിയ്ക്കാനൊള്ള സമയമ്പോലുമായില്ലെന്നേ…!!””‘_ ഒരു കാലിച്ചായമാത്രം കുടിച്ചു ബില്ലിന്റെ ഘനങ്കുറച്ച മീനാക്ഷിയ്ക്കിട്ടുള്ള നെക്സ്റ്റ് പണി…
അതുകുറിയ്ക്കുകൊണ്ടതും മീനാക്ഷിയെന്നെ തുറിച്ചുനോക്കി, ഇങ്ങനൊക്കെ
ചെയ്യുമ്പോൾ എന്തുസുഖവാടാ നായേ നെനക്കു കിട്ടുന്നേന്നുള്ളഭാവത്തിൽ…
അതിന് രണ്ടുകണ്ണുമടച്ച് വെറുതെയെന്നു
തലകോട്ടുമ്പോൾ, എത്രയൊക്കെ വെശന്നെന്നുപറഞ്ഞാലും നമ്മളെപ്പോലെ നാണങ്കെട്ടുചെന്നു ഭക്ഷണം
ചോദിയ്ക്കത്തില്ലെന്ന വിശ്വാസമെനിയ്ക്കുണ്ടായ്രുന്നു… ഇനി സഹിയ്ക്കാമ്പറ്റാണ്ടു
വരുമ്പോൾ പോയി കട്ടുതിന്നാലേയുള്ളൂ…
അതാണല്ലോ പ്രകൃതം.!
“”…ആഹ്.! അങ്ങനാണേ മോളുപോയ് പഠിച്ചോ… എന്തേലുമാവശ്യമൊണ്ടേല് വിളിച്ചാ മതീട്ടോ..!!”””_ ഒന്നു നിർബന്ധിയ്ക്കകൂടി ചെയ്യാതെ പറഞ്ഞുകൊണ്ടമ്മ അകത്തേയ്ക്കു
നടന്നപ്പോൾ എന്നെയൊന്നു തുറിച്ചുനോക്കി ദഹിപ്പിയ്ക്കമാത്രം ചെയ്തുകൊണ്ടു മീനാക്ഷീം
പിന്നാലെനടന്നു…
ഇനീംകൂടെ ചെന്നെന്തേലും പണിയൊപ്പിച്ചാൽ കഴുത്തേതള്ളി
പൊറത്താക്കുമെന്നറിയാവുന്നകൊണ്ട് ഞാൻ
സ്വന്തംവീട്ടിൽകേറാതെ ചെറിയമ്മേടെ വീട്ടിലേയ്ക്കു നടന്നു…