എങ്കിലും അവളെന്തേലും പറഞ്ഞു പിടിപ്പിയ്ക്കുന്നേനു മുന്നേ ഞാൻ ചാടിപ്പറഞ്ഞു:
“”…അത്… അതു ഞാനൊന്നും ചെയ്തിട്ടൊന്നുവല്ല… ഹോസ്റ്റലി നിയ്ക്കണ്ടെന്നു പറഞ്ഞു… അയ്നാണ്..!!”””
“”…ഹോസ്റ്റലിലോ…?? അതെന്തിനാപ്പോ ഹോസ്റ്റലി നിയ്ക്കുന്നേ…??”””_ മീനാക്ഷിയെനോക്കി അമ്മയുമതേ സംശയം പ്രകടിപ്പിച്ചപ്പോൾ കക്ഷിയെന്റെ
മുഖത്തേയ്‌ക്കൊന്നുറ്റുനോക്കി…
ഞാനിനി കോളേജിലത്തേതിന്റെ ബാക്കി
വീട്ടിലുമാവർത്തിയ്ക്കുവാണോന്നൊരു ചിന്തയാവണം ആ നോട്ടത്തിനു പിന്നിൽ എന്നൂഹിച്ചുകൊണ്ടു ഞാനുമമ്മയുടെ ചോദ്യത്തിന്റെ മറുപടിയെന്നോണം എസ്സുമൂളി…
“”…അതേന്ന്… ഞാനുമിതേ ചോയ്ച്ചുള്ളൂ…. അപ്പൊ പ്രിൻസിപ്പാളാ പറഞ്ഞേ… ഹോസ്റ്റലിലൊന്നും
നിർത്തണ്ടാ… വീട്ടീന്നു വന്നുപോയാ മതീന്ന്… അപ്പൊത്തൊട്ടു മോന്തേം വലിച്ചെറക്കി നടക്കുവാന്നേ..!!”””_ ഹോസ്റ്റലിൽ കൊടുത്തേന്റെ സെയിംലൈൻപിടിച്ചു തുടർന്ന ഞാൻ
വീട്ടുകാരുടെ മുന്നിലവളോടെ കാണിച്ചിരുന്ന കലിപ്പിന്റെ കേസപ്പോൾ മറന്നിരുന്നു…
എന്നാലമ്മയതൊന്നും ശ്രെദ്ധിച്ചില്ലേലും കീത്തുവിന്റെ മുഖമിരുണ്ടു കുറുകിയ കണ്ടപ്പോൾ എനിയ്ക്കു കാര്യം പിടികിട്ടി…
“”…അതെന്താമോളേ… നെനക്കിവടെ നിന്നാൽ..??”””_ എന്റെ വിശദീകരണത്തിനു
പിന്നോടിയായാണമ്മയതു ചോദിച്ചത്…
“”…അതമ്മേ… ഇവടെ… ഇവടെനിന്നാ പഠിയ്ക്കാമ്പറ്റൂല… അതിനൊരു കോൺസെൻട്രേഷങ്കിട്ടൂല…
അതോണ്ടാ ഞാൻ ഹോസ്റ്റലിനിന്നോളാന്നു പറഞ്ഞേ..!!”””_ അവളമ്മയെ ദയനീയമായിനോക്കി…
“”…അതെന്താ മോളേ…?? നെനക്കെന്തായിവടെ പഠിയ്ക്കാമ്പറ്റാത്തേ….?? എന്തേലും പ്രശ്നണ്ടോ..??”””_ വീണ്ടും അവൾടെമുന്നിൽ അമ്മ ഉരുകിയൊലിയ്ക്കാൻ തുടങ്ങി…