“”…ഊരിയെടുത്തോണ്ടു പോയ സാധനവോ…?? ദേ… വേണ്ടാത്തതു പറഞ്ഞാലുണ്ടല്ലോടീ അവരാതീ…!!”””_
അവൾടുദ്ദേശവും അവളു പറഞ്ഞുവരുന്നത് എന്താണെന്നും മനസ്സിലായതും നടുക്കത്തോടെയാണെങ്കിലും
ഞാനവളെനോക്കി അലറി…
“”…സിദ്ധൂ… കളിയ്ക്കല്ലേ… മര്യാദയ്ക്കെന്റെ ജെട്ടി തിരിച്ചുതാ… തരൂല്ലാതരൂല്ലാന്നു ഞാനൊരായിരംവട്ടം പറഞ്ഞതല്ലേ… അത് കഴുകീട്ടില്ല നാറൂന്ന്…
എന്നിട്ടുമെടുത്തോണ്ടു പോയേച്ച് കളിയ്ക്കുന്നോ..??”””_ പരമരഹസ്യമായി നാട്ടുകാരെയെല്ലാം കേൾപ്പിച്ചുകൊണ്ടവളു ചോദിച്ചതും,
“”…ഞാമ്പോകുവാടാ..!!”””_ ന്നുള്ള അവന്റെശബ്ദവും അതിനോടൊന്നിച്ചുകേട്ടു…
ഒന്നു ന്യായീകരിയ്ക്കാൻ പോലുമാവാതെ, ഞാൻ തിരിഞ്ഞുവന്നപ്പോഴേക്കും ശ്രീയിറങ്ങി
പോയ്ക്കഴിഞ്ഞിരുന്നു….
അവൻ പോകുന്നതുകണ്ടതും കലിയടക്കാനാകാതെ ഞാൻ മീനാക്ഷിയ്ക്കു നേരേ കുതിച്ചു…
എന്നലെന്റെ തല്ലാനോങ്ങിയ കയ്യേൽനിന്നും വെട്ടിയൊഴിഞ്ഞ അവളുപറഞ്ഞ ഡയലോഗും
ഞാനിതിനോടകം കേട്ടിരുന്നു:
“”…ധൈര്യോണ്ടേലിനി നീയെന്റെ എന്തേലും സാധനമെടുത്തോണ്ടു പോടാ… കാണട്ടെ..!!”””_ അതുംപറഞ്ഞവൾ
കോന്ത്രപ്പല്ലുകാട്ടി ചിരിച്ചുകൊണ്ട് സ്റ്റെത്തുംകോട്ടുമായി റൂമിലേയ്ക്കുനടന്നപ്പോൾ
ഞാനൊന്നും ചെയ്യാനാകാതെ തരിച്ചുനിന്നുപോയി…
…അല്ല.! ഈ ദുഷ്ടനെ ദൈവം പനപോലെ വളർത്തോന്നൊക്കെ പറഞ്ഞിട്ട്, ഇതൊരുമാതിരി ഊമ്പിയ
വളർത്തലായ്പ്പോയല്ലോ…
…തുടരും.!
❤️അർജ്ജുൻ ദേവ്❤️