അങ്ങനെ ചിന്തിച്ചിരുന്നേൽ ഒരിയ്ക്കലുമവളെന്നെ കോളേജിലേയ്ക്കു കൂട്ടിക്കൊണ്ടു
പോവുമായ്രുന്നില്ലല്ലോ..!!
കോളേജിൽവെച്ചവളുടെ കൂട്ടുകാരികൾടേം പ്രിൻസിപ്പാളിന്റേംമുന്നിൽ തൊലിയുരിച്ചുനിർത്താൻ കിട്ടിയ ഓരോ അവസരങ്ങളും ചിന്തിച്ചപ്പോളെനിയ്ക്കു
രോമാഞ്ചമ്മന്നു…
…ഡിസിഎമ്മിൽ ലോഡടിച്ച മഞ്ഞുമുഴുവൻ നെഞ്ചത്തേയ്ക്കിട്ടപോലെ കുളിരുകോരിക്കൊണ്ടു ഞാൻ വണ്ടി വീടിന്റെ ഗേറ്റുകടന്നകത്തേയ്ക്കു കയറ്റീതും, വണ്ടിയുടെ
ശബ്ദങ്കേട്ടിട്ടെന്നപോലെ അമ്മയും കീത്തുവും സിറ്റ്ഔട്ടിലേയ്ക്കുവന്നു…
നിറഞ്ഞ
പുഞ്ചിരിയോടവരെ നോക്കി വണ്ടി സ്റ്റാന്റിട്ടു നിർത്തുമ്പോൾ
മുഖവുംവീർപ്പിച്ചുകൊണ്ടു മീനാക്ഷി വണ്ടിയിൽ നിന്നുമിറങ്ങി…
“”…എന്തായെടാ…??”””_ മുഖംവീർപ്പിച്ചുനിന്ന മീനാക്ഷിയെയൊന്നു ചുഴിഞ്ഞു നോക്കിയശേഷം അമ്മ എന്നോടായി ചോദിച്ചു…
“”…എന്ത്…??”””
“”…എടാ.. നിങ്ങളു പോയിട്ടെന്തായീന്ന്..??”””_ ചോദിച്ച ചോദ്യത്തിനു
പൊട്ടൻകളിച്ചപ്പോൾ ചോദ്യമാവർത്തിച്ചതിനൊപ്പം അമ്മയുടെ ക്ഷമ നശിച്ചെന്നുകൂടി കണ്ട ഞാൻ,
“”…ഓ… ഇനി ഞാങ്കാരണമാർടേം പഠിപ്പുമൊടങ്ങീന്നോ… ജീവിതന്നശ്ശിച്ചെന്നോ
പറയത്തില്ലാലോ..!!”””_ എന്നു മുനവെച്ചൊന്നു താങ്ങി…
“”…എന്നിട്ടു പിന്നെന്തോത്തിനായീ പെണ്ണിന്റെമൊഖം കടന്നലുകൊത്തീതു
പോലിരിയ്ക്കുന്നേ…??”””_ അവൾടെനേരേ വിരൽചൂണ്ടുന്നതിനൊപ്പം മീനാക്ഷിയുടെ
മുഖത്തേയ്‌ക്കൊരിയ്ക്കൽകൂടി അമ്മ തുറിച്ചുനോക്കി…
“”…ആവോ.! എനിയ്ക്കെങ്ങനറിയാം..??”””
“”…അച്ചോടാ…
ഒന്നുമറിയാത്തൊരാള്… നീയെന്തേലും കുരുത്തക്കേടൊപ്പിച്ചിട്ടുണ്ടാവും… അല്ലാണ്ടിവളിങ്ങനെ മൊഖമ്പെരുപ്പിച്ചു നിയ്ക്കൂല..!!”””_ നോമിന്റെ തനിക്കൊണം
വൃത്തിയായറിയുന്ന മാതാശ്രീ നൈസിനു സ്കെച്ചിട്ടപ്പോൾ ഞാനൊന്നു പരുങ്ങി…