“”…എടാ നെനക്കറിയോ… ഇന്നെലെന്നെ വിടാണ്ടിരിയ്ക്കാമ്മേണ്ടി
ബാഗെടുത്തൊളിച്ചുവെച്ചു… ഇന്നാണേൽ കോട്ടും സ്റ്റെത്തുമൊക്കെ
കൂടെക്കൊണ്ടോയി…!!”””_ അവളുവാക്കുകൾ മുറിച്ചതും അതൊക്കെ കേട്ടുനിന്ന ശ്രീയെന്നെ
അന്തിച്ചുനോക്കി…
അതിന്,
…മ്മ്മ്.! എല്ലാം ഞാന്തന്നേ… എന്തേ നെനക്കുവല്ലോം പറയാനുണ്ടോ…?? _ ന്ന മട്ടിൽ ഞാനവനെ തിരിച്ചും നോക്കി…
അപ്പോഴേയ്ക്കും
മീനാക്ഷി തുടർന്നിരുന്നു:
“”…എടാ… അതിന്റെയൊക്കെ എന്തേലുമാവശ്യമുണ്ടോന്നു നീ നോക്കണം…
അവമ്പോണ്ടെന്നു പറഞ്ഞാ
ഞാമ്പോവത്തില്ല… എന്നിട്ടുമിങ്ങനോക്കെ കാണിയ്ക്കുമ്പോളാണ്…”””_ എന്നെ പാളിനോക്കിയൊരു നെടുവീർപ്പിട്ടുകൊണ്ടവൾ വീണ്ടും വാക്കുകൾമുറിച്ചതും സംഗതിയവളുപോണ
റൂട്ടെനിയ്ക്കേകദേശം മനസ്സിലായി…
“”…അങ്ങനേങ്കി അങ്ങനന്നെ കരുതിയ്‌ക്കോടീ പുല്ലേ…
നിന്നെ ഡ്യൂട്ടിയ്ക്കു
വിടാണ്ടിരിയ്ക്കാന്തന്നെയാ ഞാനാ കോപ്പെല്ലാങ്കൂടെ എടുത്തോണ്ടു പോയെ… അതിനു നെനക്കു
ചെയ്യാമ്പറ്റുന്നേക്കെ നീയിട്ടൊണ്ടാക്ക്…!!”””
“”…പിന്നേ… ഡ്യൂട്ടിയ്ക്കു വിടാണ്ടിരിക്കാമ്മേണ്ടി മാത്രം… അതിനാണല്ലോ എന്റെ തുണിയെടുത്തിട്ടു പോയത്… ആട്ടേ… എന്നിട്ടു കൊണ്ടോയ സാധനമെന്ത്യേ..??ഇങ്ങുതന്നേ…
ഞാൻ കൊണ്ടോയ് കഴുകിയിടട്ടേ..!!”””_ അവൾ കൊഞ്ചുന്നപോലെ എന്നോടുചേർന്നുനിന്ന് എന്റെകഴുത്തിലൂടെ കയ്യിട്ട് ശ്രീ കേൾക്കാതിരിയ്ക്കാൻ ശ്രമിച്ചുകൊണ്ടു ചോദിച്ചതും…
എന്റെ മേത്തുവെച്ച കൈ അറപ്പോടെ തട്ടിമാറ്റികൊണ്ട് അവൾടെ പ്ലാൻ മനസ്സിലാവാതെ ഞാനവളെയൊന്നു
തുറിച്ചു നോക്കി…