എന്റെ ഡോക്ടറൂട്ടി 15 [അർജ്ജുൻ ദേവ്]

Posted by

എന്നെക്കണ്ടതും ചെകുത്താൻ കുരിശുകണ്ട ഭാവമായി…

കട്ടക്കലിപ്പിലെന്നെ നോക്കിയെന്തോ തെറി പറയാനൊരുങ്ങവേയാണ് പിന്നാലെവന്ന ശ്രീയെ അവൾകാണുന്നത്….

അതോടവൾടെ മട്ടുമാറി…

“”…ആ.. വന്നോ…?? ഇന്നെന്തോപറ്റി നേരത്തേപോന്നേ…?? കളിയ്ക്കാമ്പോയില്ലേ…??”””_
എന്നെയൊന്നു ഞെട്ടിച്ചുകൊണ്ടുള്ള മീനാക്ഷീടെ കാര്യവിവരങ്കേട്ടപ്പോൾ ഞാനറിയാതെ
ശ്രീയെ നോക്കിപ്പോയി…

ഇതെന്താപ്പോ ഇങ്ങനെ…?? ഇനി ഡയലോഗു മാറിപ്പോയോന്ന ഭാവത്തിൽ…

“”…എന്തായാലും നേരത്തേ വന്നതുനന്നായി… പോയ്‌ ഫ്രഷാവൂട്ടോ… ഞാനപ്പഴേയ്ക്കും
ചായയെടുക്കാം… ശ്രീയ്ക്ക് ചായവേണോ..??”””

“”…ഏയ്‌.. വേണ്ട..!!”””_ ഉത്തമയായ ഭാര്യകളിച്ച് എന്നെ പൂട്ടാൻ
ശ്രെമിയ്ക്കുന്നതിനിടയിൽ കൊലച്ചോറു പങ്കുപറ്റാനവൾ ശ്രീയേയും ക്ഷണിച്ചെങ്കിലും അവനതു നിരസിച്ചു…

“”…ഓ.. വേണ്ടെങ്കി വേണ്ട… എന്തായാലും സിദ്ധു പോയ്‌ ഫ്രെഷാവടാ… ഞാനപ്പഴേയ്ക്കും
ചായേമെടുത്തേച്ചു വരാം..!!””‘_ ഞങ്ങളെമറികടന്നു താഴേയ്ക്കിറങ്ങിക്കൊണ്ടവൾ പറഞ്ഞതും ഞാനവൾടെ പുറംകൈയ്ക്കു ചാടിപ്പിടിച്ചു…

“”…നീയാരെ കാണിയ്ക്കാനാടീ മറ്റവളേ ഷോയിറക്കുന്നേ…??”””_ ചോദിച്ചുകൊണ്ടവൾടെ
കഴുത്തിനു കുത്തിപ്പിടിയ്ക്കാനൊരുങ്ങീതും ശ്രീയെന്നെ പിടിച്ചുമാറ്റി…

“”…നീയിതെന്താടാ നാറീ കാണിയ്ക്കുന്നേ…??”””_ പിടിച്ചുവലിച്ചുകൊണ്ടവൻ ചീറീതും ഞാൻ മീനാക്ഷിയെ തറപ്പിച്ചുനോക്കി…

“”…ഷോയോ…?? ഇപ്പൊ ഞാങ്കാണിച്ചതായോ ഷോ…?? അപ്പോളെന്നെ ഡ്യൂട്ടിയ്ക്കു വിടാണ്ടിരിയ്ക്കാൻ നീ
കാണിയ്ക്കുന്നേലൊരു ഷോയുമില്ലല്ലേ…??”””_ ശബ്ദം നേർപ്പിച്ചുകൊണ്ടെന്നോടു
ചോദിച്ചശേഷമവൾ ശ്രീയുടെനേരേ തിരിഞ്ഞു:

Leave a Reply

Your email address will not be published. Required fields are marked *