അവൾ
പുറത്തേയ്ക്കിറങ്ങി പോണതുംനോക്കി ഒന്നുംമനസ്സിലാകാതെ
ഞാൻ മലർന്നുകിടന്നു…
അന്നുപിന്നെ വല്യവിശേഷങ്ങളൊന്നുമില്ലാണ്ട് കടന്നുപോയി…
മീനാക്ഷി, ഞാനുറങ്ങിയശേഷം എപ്പോഴോ ആയിരിയ്ക്കണം റൂമിലേയ്ക്കുവന്നതും…
അടുത്തദിവസം രാവിലെയും കഴിഞ്ഞദിവസത്തെ പണിയുമാലോചിച്ചാണ് ഞാനുറക്കമുണർന്നത്…
എന്നാലെന്റെ മനസ്സിലെ പ്ലാൻ മാനത്തുകണ്ട മീനാക്ഷി ബാഗുമാറ്റിയിരുന്നു…
ഞാനെഴുന്നേറ്റപ്പോഴേയ്ക്കും ബാഗിരുന്നിടം കാലി…
റൂം മുഴുവനരിച്ചുപെറുക്കി
നോക്കിയേച്ചും അവൾടെ ബാഗുമാത്രംകിട്ടീല…
അപ്പോഴേയ്ക്കും കുളികഴിഞ്ഞു ബാത്ത്റൂമിൽ
നിന്നിറങ്ങിവന്ന മീനാക്ഷി, അണ്ടികളഞ്ഞ
അണ്ണാന്റെമാതിരിനിന്ന എന്നെനോക്കിയൊരു
പുച്ഛച്ചിരിയും ചിരിച്ചു പുറത്തേയ്ക്കുനടന്നതും
എനിയ്ക്കങ്ങു വിറഞ്ഞുവന്നു…
എന്തേലുംപണി കൊടുത്തേ മതിയാവൂന്നും കരുതി അലമാരയിലേയ്ക്കു നോക്കുമ്പോഴാണവൾടെ
വൈറ്റ്കോട്ടും അതിന്റെമേലെ സ്റ്റെതസ്കോപ്പുമിരിയ്ക്കുന്നതു കാണുന്നെ…
പിന്നെ രണ്ടാമതൊന്നു ചിന്തിയ്ക്കാന്നിന്നില്ല…
എടുത്തു ബാഗിൽകേറ്റി… ഒറ്റപ്പോക്ക്.!
പക്ഷെ… അതൊരു ബുമാറാങ്ങുപോലെന്റെ തലയിൽത്തന്നെ വീഴുമെന്ന യാതൊരുചിന്തയും എനിയ്ക്കുണ്ടായ്രുന്നില്ലെന്നു മാത്രം…
കോളേജിലെത്തി, ബാഗ് ഡെസ്കിലേയ്ക്കുവെച്ചതും അതുകൊണ്ടുള്ള പണിതുടങ്ങി….
ബാഗങ്ങോട്ടുവെച്ചതും ഫോണടിച്ചതും ഒരുമിച്ചായ്രുന്നു..
അവളുടെയാ വിളി നേരത്തേ
പ്രതീക്ഷിച്ചിരുന്നതിനാൽ എനിയ്ക്കതിൽ വലിയത്ഭുതമൊന്നുമുണ്ടായ്രുന്നില്ല…
എന്നോടുകളിച്ചു വീണ്ടും മൂഞ്ചിയ സങ്കടത്തിൽ വിളിക്കുവല്ലേ…