കുറേക്കഴിഞ്ഞിട്ടും അനക്കമൊന്നുമില്ലാത്തതിനാൽ തലയുയർത്തി നോക്കിയപ്പോൾ
മൊബൈലിന്റെ ഫ്ളാഷോണാക്കിയിരുന്ന് പഠിയ്ക്കുവാണ് കക്ഷി…
“”…ഓ.! എബ്രഹാം ലിങ്കനെന്നാണ് നിന്റെയാ കള്ളതന്തേടെ പേരെന്നു ഞാനറിഞ്ഞില്ല…!!”””_
എണീറ്റുപോയി ബുക്കു വലിച്ചെറിയാനുള്ള മടികൊണ്ടൊറ്റ ഡയലോഗിൽ
കാര്യമവസാനിപ്പിയ്ക്കേണ്ടിവന്നു…
അന്നങ്ങനുറങ്ങിപ്പോയ ഞാൻ അടുത്തദിവസം രാവിലെയുറക്കമെഴുന്നേൽക്കുന്നത് റൂമിലെ തട്ടലുംമുട്ടലും കേട്ടാണ്… വല്യതാല്പര്യമില്ലാതിരുന്ന കണ്ണുകളെ വലിച്ചുതുറന്നു നോക്കുമ്പോൾ കോളേജുബാഗിന്മേൽ ബുക്സടുക്കുന്ന തിരക്കിലായിരുന്നു കക്ഷി…
ബുക്കുകളോരോന്നായി പെറുക്കി വെയ്ക്കുമ്പോഴുമെന്നെ പാളിനോക്കുന്നേലൊരു
വിട്ടുവീഴ്ചയുമില്ല… പാതിരാത്രി വീട്ടിക്കേറി കണ്ണിക്കണ്ടതൊക്കെ താങ്ങിക്കൊണ്ടുപോണ
കള്ളമ്മാരു നോക്കൂലങ്ങനെ…
പിന്നെ ഞാനെഴുന്നേൽക്കുന്നേനു മുന്നേ
കോളേജിപ്പോണോങ്കിലിതേയൊരു മാർഗ്ഗമുള്ളൂന്നു പാവത്തിനു മനസ്സിലായിക്കാണും…
…മ്മ്മ്.! നീ പെറുക്കിയടുക്കെടീ… അടുക്ക്… പക്ഷേ പഠിയ്ക്കാമ്മിടണോ വേണ്ടേന്നു ഞാന്തീരുമാനിയ്ക്കും… ഈ സിദ്ധാർഥ് തീരുമാനിയ്ക്കും…!!_ അവൾക്കുമുന്നെ ഉറക്കംനടിച്ചുകിടന്ന് ഞാൻ മനസ്സിൽപറയുമ്പോഴും അവളെ കോളേജിലു വിടാണ്ടിരിയ്ക്കാനുള്ള ഐഡിയയ്ക്കുവേണ്ടി തിരച്ചിലിലായ്രുന്നെന്റെ മാസ്റ്റർബ്രെയ്ൻ…
ബുക്സെല്ലാമടുക്കിവെച്ച് കുളിയ്ക്കാനായി ടവലുമെടുത്തു ബാത്ത്റൂമിലേയ്ക്കു കയറീതും ഞാൻ കട്ടിലേന്നു ചാടിപ്പിടഞ്ഞെഴുന്നേറ്റ്, പരസഹായമില്ലാതെ കസേരയിലിരുന്ന
ബാഗിനെയങ്ങു മൊത്തമായി കിഡ്നാപ്പ്ചെയ്തു…