കുഞ്ഞിലേ ഒരുമിച്ചു കളിച്ചുനടന്നതോർക്കണ്ട;
നാണങ്കെടുത്തുന്നേനുമുന്നേ ഉറ്റകൂട്ടുകാരീടനിയനെന്നെങ്കിലും ചിന്തിയ്ക്കായ്രുന്നല്ലോ…
അന്നവളതേപറ്റിയൊന്നു ചിന്തിച്ചിരുന്നേലീ പ്രശ്നങ്ങളൊന്നും ഉണ്ടാവത്തില്ലായ്രുന്നു…
പകരമ്മീട്ടാൻ എനിയ്ക്കിവൾടെ ഹോസ്റ്റലേലും കേറേണ്ടി വരില്ലായ്രുന്നു… അതിന്റെപേരില്
കെട്ടേണ്ടീം വരില്ലായ്രുന്നു…!!_ കഴിഞ്ഞതേക്കുറിച്ചോർത്തപ്പോൾ ഒറ്റയിടിയ്ക്കു
പന്നീനെയൊറക്കാനാണു തോന്നിയെ…
“”…ശവം…!!”””_ കണ്ണാടിയിലൂടെ പിന്നിലേയ്ക്കുനോക്കി ഞാൻ പിറുപിറുത്തു…
എന്നാൽ അപ്പോഴുമതു കേൾക്കാഞ്ഞിട്ടാണോ
അതോ കേട്ടിട്ടും കേട്ടഭാവം
നടിയ്ക്കാഞ്ഞതാണോന്നറിയില്ല… അവളൊരക്ഷരം മിണ്ടിയില്ല…
ഇടയ്ക്കെപ്പോഴോ ഷോളുകൊണ്ട്
കണ്ണുകൾതുടച്ചതൊഴിച്ചാൽ
അവൾടെഭാഗത്തൂന്നൊരു ചലനമ്പോലുമുണ്ടായില്ലെന്നതാണു വാസ്തവം…
എന്നാലെനിയ്ക്കതു കണ്ടിട്ടു വല്യഭാവമാറ്റമൊന്നും വന്നില…
നടന്നതിനെല്ലാം
മൂലകാരണമപ്പോഴും മീനാക്ഷിയാണെന്നുറച്ചു വിശ്വസിച്ചയെന്നിലൊരു മൊട്ടുസൂചിയുടെ
വ്യതിയാനമുണ്ടാക്കാമ്പോലും അവൾടെ കണ്ണീരിനായില്ലെന്നൊക്കെ പറയുമ്പോൾ…??!!
…എന്തായാലുമൊരു കാര്യമുറപ്പ്,
അന്നവിടെവെച്ചാ പുന്നാരമക്കൾടെ മുന്നിലെന്നെ തളർത്തിയപ്പോൾ അവളറിഞ്ഞുകാണില്ല സിദ്ധൂന്റെ
റേഞ്ചെന്താന്ന്… അതറിഞ്ഞിരുന്നേൽ അവളു വീണ്ടുംവീണ്ടും കുത്തിനോവിയ്ക്കാൻ
മുതിരില്ലായ്രുന്നു…
…എന്നെ തോൽപ്പിയ്ക്കാനായി കല്യാണത്തിനു സമ്മതിച്ചതുംപോരാഞ്ഞ്…
അമ്മേടേം ചെറിയമ്മേടേം കീത്തൂന്റേമൊക്കെ മുന്നിലെന്നെ നിഷ്കാരുണ്യമടിച്ചമർത്തിയപ്പോൾ ഇങ്ങനൊരുപണി കിട്ടോന്നവൾ സ്വപ്നത്തിൽപ്പോലും ചിന്തിച്ചിട്ടുണ്ടാവില്ല…