അതിനവളെന്നെ തുറിച്ചൊന്നുനോക്കി കണ്ണുരുട്ടുകയാണു ചെയ്തത്…
“”…എന്താടീ നോക്കിപ്പേടിപ്പിയ്ക്കുന്നേ…?? പോയെടുത്തിട്ടു വാടീ…!!”””_ അവൾടെ
നോട്ടമത്രയ്ക്കങ്ങോട്ടു രസിയ്ക്കാഞ്ഞ ഞാൻ സ്വരമുയർത്തിയതുമവൾ കട്ടിലിൽ നിന്നുമെഴുന്നേറ്റു റൂമിന്റെ വാതിൽക്കലേയ്ക്കു നടന്നു…
എന്നാൽ പെട്ടെന്നെന്തോ
ചിന്തിച്ചിട്ടെന്നപോലെ നിന്ന മീനാക്ഷി, തിരിച്ചുവന്നു ബെഡിലിരുന്ന ബുക്കെടുത്തവൾടെ
അലമാരയിൽവെച്ചു പൂട്ടിയതുകണ്ടപ്പോൾ ഞാനറിയാണ്ടു ചിരിച്ചുപോയി…
ഒരൊറ്റ ദിവസങ്കൊണ്ടിങ്ങനൊക്കെ മനുഷ്യമ്മാരു മാറോ…??അങ്ങനായ്രുന്നേൽ അവളു
പണ്ടേയ്ക്കുപണ്ടേ കോളേജിലിരുന്നേനെ…!!_ അതുംചിന്തിച്ചു കേറിക്കിടന്ന ഞാനുറങ്ങാനുള്ള
തയ്യാറെടുപ്പു തുടങ്ങുമ്പോഴാണ് മീനാക്ഷി തിരികെവരുന്ന കാലടിശബ്ദം കേൾക്കുന്നത്…
അവൾടെ പാദസരത്തിന്റെ ശബ്ദമടുത്തെത്തീതും പുറംതിരിഞ്ഞു കിടന്നിരുന്ന ഞാൻ കണ്ണുകളടച്ചുകൊണ്ട് ഉറക്കം നടിച്ചു…
…വെറുതെ ഉറക്കന്നടിച്ചു കെടക്കുന്നകണ്ടീ പുന്നാമോള് തലേക്കൂടെ ചായ കമഴ്ത്തോ…??_ കണ്ണടച്ചു കിടക്കുമ്പോഴും ഉള്ളിലൊരു സംശയം… വിശ്വസിയ്ക്കാനത്ര യോഗ്യതയുള്ള ടീമാണല്ലോ..??!!
അതുകൊണ്ടുതന്നെ ഞാൻ നൈസിനു പാളിനോക്കാനൊരു ശ്രെമന്നടത്തി…
നോക്കുമ്പോൾ
പുള്ളിക്കാരിയെന്റെ പിന്നിൽവന്നുനിന്നെന്നെ ഏന്തിവലിഞ്ഞു നോക്കുവായ്രുന്നു…
ഞാനുറങ്ങിയോന്നറിയാനുള്ള ശ്രെമം… അതു മനസ്സിലാക്കിയിട്ടെന്നോണം ഞാൻവീണ്ടും കണ്ണുംപൂട്ടിക്കിടന്നു…
പിന്നെ കുറച്ചു സമയത്തേയ്ക്കൊരനക്കവും
കേട്ടില്ല… അതിനാലൊന്നു തിരിഞ്ഞുനോക്കുമ്പോൾ ബുക്കും നിവർത്തിവെച്ച് ഇരിയ്ക്കുവാണ് കക്ഷി…