“”…ഞാനേ… ഞാനിതിനൊക്കെന്തേലും മറുപടിപറഞ്ഞാ നമ്മളുതമ്മിലുള്ള ബന്ധഞ്ചെലപ്പോളിവടെ
തീരും… അതോണ്ടൊന്നും പറേണില്ല… എടാ പക്വതയില്ലെന്നറിയാം,
എങ്കിലുമൊന്ന് അഭിനയിയ്ക്കാനെങ്കിലും ശ്രെമിയ്ക്കെടാ..!!”””_ അതുംപറഞ്ഞെഴുന്നേറ്റയവൻ തിരിഞ്ഞുപോലും നോക്കാതെപോയി കൈയുംകഴുകി വണ്ടിയ്ക്കടുത്തേയ്ക്കു നടന്നു…
തിരികെയുള്ള യാത്രയിൽ അവനെന്തൊക്കെയോ മിണ്ടാൻശ്രെമിച്ചെങ്കിലും
ഞാൻ മുഖംവീർപ്പിച്ചിരുന്നു… റോഡ്ക്രോസ്സ് ചെയ്യാൻനേരം
കൈയിട്ടു സിഗ്നൽകൊടുക്കാൻ
പറഞ്ഞിട്ടുപോലും ഞാനനങ്ങീല…
വണ്ടി വീടിന്റെഗേറ്റു കടന്നതും, നിർത്തിയോന്നുപോലും നോക്കാതെ ചാടിയിറങ്ങി
വീട്ടിലേയ്ക്കൊറ്റ പോക്കായ്രുന്നു, പിന്നാലെയവൻ വിളിച്ചവിളിയൊന്നും കേൾക്കാതെ… ലൈഫിൽ ഞാനേറ്റവുംകൂടുതൽ സ്നേഹിച്ച ശ്രീപോലുമെന്നെ മനസ്സിലാക്കുന്നില്ലല്ലോയെന്ന
സങ്കടമായ്രുന്നെന്നങ്ങനൊക്കെ ചെയ്യാനായ് പ്രേരിപ്പിച്ചത്…
അവന്റെ വിളിയ്ക്കു ചെവികൊടുക്കാതെ ഞാനോടി വീട്ടിനുള്ളിലേയ്ക്കു കേറി, ലക്ഷ്യമെന്റെ
റൂമായിരുന്നു…
പാഞ്ഞുപറത്തി റൂമിലെത്തീതുമെന്റടുത്ത സംശയവുംകൃത്യമായി…
ഞാനില്ലാത്ത തക്കന്നോക്കി പഠിയ്ക്കുവായ്രുന്ന മീനാക്ഷി, റൂമിനുപുറത്തെന്റെ തലവെട്ടം കണ്ടതുമൊരു ഞെട്ടലോടെ ബുക്കു പിന്നിലേയ്‌ക്കൊളിപ്പിച്ചുകൊണ്ടു ചാടിപ്പിടഞ്ഞെഴുന്നേറ്റു…
അവൾടപ്പോഴത്തെ പേടിയോടുള്ള നോട്ടവും
ബുക്കുപിന്നിലേയ്‌ക്കൊളിപ്പിച്ചു കൊണ്ടുള്ള നിൽപ്പുമൊക്കെ കണ്ടപ്പോളെനിയ്ക്കു
ചിരിയാണു വന്നത്…
“”…മോള് പഠിയ്ക്കുവായ്രുന്നോ..??
മ്മ്മ്.! എന്നാ വേഗമ്പോയ് ചേട്ടനൊരു
ചായയെടുത്തേച്ചുംവാ…!!”””_ മീനാക്ഷിയുടെ ഭയഭക്തി ബഹുമാനങ്കണ്ട ഞാൻ
നൈസിനൊരാജ്ഞാപനമങ്ങു കാച്ചി…