“”…അതേ… ഒരുപെണ്ണിനെയിങ്ങനെ സങ്കടപ്പെടുത്തി, അവൾടെ ബലഹീനതമൊതലെടുത്ത്
ജയിയ്ക്കുന്നതത്ര
വല്യകാര്യോന്നുവല്ല… അതേതൂളന്മാർക്കും പറ്റുന്നേയുള്ളൂ…!!”””_
എന്റെ ബീഫും പൊറോട്ടയും കുത്തിക്കേറ്റിക്കൊണ്ടാ നാറി പറഞ്ഞതാണ്…
“”…ഊമ്പി.! എന്നേംവിളിച്ചോണ്ടവൾടെ ഹോസ്റ്റലിന്റെമുന്നെ പതുങ്ങിനിന്നു
സെക്യൂരിറ്റീനെ സ്‌കാൻചെയ്തപ്പോ കണ്ടില്ലല്ലോ ഈ ബലഹീനത… അന്നവിടെ നാട്ടുകാരും പോലീസുങ്കൂടെന്നെ തോണ്ടിക്കളിച്ചപ്പോൾ അത്രേം സങ്കടമൊണ്ടായ്രുന്ന
നീയെവിടായ്രുന്നു..?? കരമടച്ച രസീതെടുക്കാൻ ഓടിയല്ലേ..?? അതെല്ലാമ്പോട്ട്
എന്നെയത്രയ്ക്കറിയാവുന്ന നീകൂടെ ചേർന്നല്ലേ അവളെന്റെ തലേക്കെട്ടിവെച്ചേ…
അപ്പോഴൊന്നും നെനക്കീ ബലഹീനത തോന്നീലല്ലോ..!!”””_ എന്റെയാ വാക്കുകൾക്കുത്തരം
കിട്ടാതെ കൊണച്ചചിരിയും ചിരിച്ചവൻ കുറച്ചുനേരം മിണ്ടാണ്ടിരുന്നു… പിന്നെചോദിച്ചു:
“”…എടാ… അതിനു നിന്നെപ്പോലാണോ അവള്…?? അവള് പെണ്ണല്ലേടാ… കാണിയ്ക്കുമ്പോളാ
വിവരോങ്കിലും കണിച്ചൂടേ നെനക്ക്…??”””
“”…എന്നുവെച്ചാ പെണ്ണായോണ്ട് അവൾക്കെന്തുവേണേലും കാണിയ്ക്കാന്നോ..?? എടാ മലരേ ഇതൊക്കെയാണ്
നിന്റേക്കെ കൊഴപ്പം… നെഞ്ചുംവിരിച്ച് പെണ്ണുങ്ങടെ മുന്നെപ്പോയ്നിന്ന് അവളുമാർടെ
എറ്റുമടീംകൊണ്ടേച്ച്, അതു ഹീറോയിസമാന്നും പറഞ്ഞുനടക്കുന്ന റോമൻറെയ്ൻസിനേം
ജോൺസീനേനൊക്കേ നെനക്കൊക്കെയറിയൂ… ഒരു ജെന്റർഡിവിഷനിങ്ങുമില്ലാതെ
കിട്ടിയതെവിടെവെച്ചും തിരിച്ചുകൊടുക്കാൻ മടിയില്ലാത്ത റാന്റിയോട്ടനെ നെനക്കറിയൂല… ഞാനും പുള്ളീമൊക്കൊരേ വേവ് ലെങ്തായോണ്ട് എന്നിൽനിന്നുമിതൊക്കെ പ്രതീക്ഷിച്ചാൽമതി..!!””_ സിനിമാറ്റിക് ഡയലോഗ് പോലൊന്നുവെച്ചു കാച്ചിയേച്ചും നോക്കുമ്പോളെന്നെ
തിന്നാനുള്ള ഭാവത്തിലിരിയ്ക്കുവാണ് ശ്രീ….