തൽക്കാലത്തേയ്ക്കുള്ള ആശ്വാസത്തിന്റെ മരുന്നുകിട്ടിയതിനാൽ ഞാനുംകൂടുതലായവിടെ
തളിച്ചുനിയ്ക്കാതെ ആ ബുക്കും മുറിയുടെ മൂലയിലെക്കെറിഞ്ഞിട്ടു പുറത്തേയ്ക്കിറങ്ങി…
അപ്പോഴേയ്ക്കും ശ്രീയും വന്നിരുന്നു, അതിനടുത്താഴ്ച തുടങ്ങാനിരുന്ന ക്ലബ്
ടൂർണമെന്റിന്റെ പ്രാക്ടീസ് സെക്ഷനാരംഭിച്ചിരുന്നതിനാൽ നേരേയങ്ങോട്ടേയ്ക്കു
വെച്ചുപിടിച്ചു…
ഫസ്റ്റ്ഡൗൺപൊസിഷനും ചോദിച്ചുമേടിച്ചിട്ട് അവിടെ കണ്ടില്ലേൽ കോച്ച്ചിലപ്പോൾ അവിടിട്ടു കോച്ചുമെന്നതിനാൽ ഞങ്ങളൊരു മാച്ചും അറ്റൻഡു
ചെയ്യാണ്ടിരുന്നിരുന്നില്ല…
അങ്ങനെ കോച്ചിനേയും മുഖങ്കാണിച്ച്, രണ്ടുമാച്ചും അത്യാവശ്യം നന്നായി കളിച്ചശേഷമാണ്
ഞങ്ങളന്നു വീട്ടിലേയ്ക്കു തിരിച്ചത്…
കുറച്ചുദിവസമായി കയ്യേലിരിയ്ക്കുന്നതു
ബാറ്റാണോ പങ്കായമാണോന്നുള്ള ചില കോപ്പന്മാരുടെ സംശങ്കൂടങ്ങു തീർക്കാൻ മീനാക്ഷി
കാരണം സാധിച്ചെന്നുപറയാം…
കളിയ്ക്കുമ്പോഴും തിരികെ വരുമ്പോഴുമെല്ലാം എന്തോനേടിയെടുത്ത പ്രതീതിയായിരുന്നു
മനസ്സിൽ…
വീട്ടിലേയ്ക്കു വരുന്നതിനിടയിൽതന്നെ ശ്രീയേയും കൂട്ടിയൊരു
ഹോട്ടലിൽകേറിയെന്റെ സന്തോഷത്തിനവനു ഫുഡുംമേടിച്ചുകൊടുത്തു…
“”…തന്ത ചാവാങ്കെടന്നാപ്പോലും അഞ്ചിന്റെ പൈസെറക്കാത്ത നെനക്കിതെന്തോപറ്റി…??
ഇനിയിതേലുവല്ലോ വേഷോം ചേർത്തിട്ടുണ്ടോടാ…??”””_ ശ്രീയുടെചോദ്യം…
“”…നെനക്കുവേണേ മൂഞ്ചിയാമതി… എന്റെത്രനാളത്തെ ആഗ്രഹാണെന്നോ ഇന്നുനടന്നേ…??”””_ മീനാക്ഷിയെ എയറിൽകേറ്റിയ നെഗളിപ്പിലൊന്നു നെടുവീർപ്പിട്ടതും അവനെന്നെ പുച്ഛിച്ചു…