ഇത്രയുമെന്റെ മുന്നിലപേക്ഷിയ്ക്കാതെ
കോളേജിൽപോകാൻ പലമാർഗ്ഗങ്ങളുണ്ടായ്ട്ടും എന്തുകൊണ്ടവളതിനു മുതിരുന്നില്ല..??!!
…ഇനിയേതറ്റമ്മരെയും താഴാൻശേഷിയുള്ള എന്റെസ്വഭാവത്തെ പേടിച്ചാണോ..??_ അകാരണമായൊരു
ചിന്ത മനസ്സിലേയ്ക്കു വന്നെങ്കിലുമതു കാര്യമാക്കാതെ ഞാൻചോദിച്ചു:
“”…എന്തു പറഞ്ഞാലും ചെയ്യോ..??”””
“”…ചെയ്യാം…!!”””_ രണ്ടാമതൊന്നു ചിന്തിയ്ക്കകൂടി ചെയ്യാതവളു തലകുലുക്കി…!
“”…എന്നാലെന്റമ്മേടേം കീത്തൂന്റേം മുന്നില് നീതന്നെ ചെന്നുപറേണം, ഇതെല്ലാം നിന്റെ പ്ലാനായ്രുന്നെന്നും നീയെന്നെ കുടുക്കാന്നോക്കീതാന്നും… എന്തേ..?? പറ്റോ…??”””
“”…മ്മ്മ്… പറയാം…!!”””_ ഒന്നാലോചിച്ചശേഷമവളു സമ്മതിച്ചു…
“”…അതുമാത്രമ്പോര… നീ പഠിയ്ക്കുന്നതെന്റെമുന്നെ കാണുവേഞ്ചെയ്യരുത്…!!”””_
പറഞ്ഞുടനേതന്നതിനും തലകുലുക്കീതും,
“”…എന്നാലൊരിയ്ക്കക്കൂടെഎന്നോട് സോറീമ്പറഞ്ഞിട്ടു പോക്കോ…!!”””_ എന്നു പറഞ്ഞു ഞാൻ
കണ്ണിറുക്കികാട്ടി…
അതിനവളൊന്നും മറുപടി പറഞ്ഞില്ല…
കണ്ണുമടച്ചു കുറച്ചുനേരം നിന്നു… എന്നാലപ്പോൾ
കൺകോണിൽനിന്നൂറിയിറങ്ങിയ കണ്ണീരുകണ്ടു മനസ്സുനിറഞ്ഞ ഞാൻ ചോദിച്ചു:
“”…എന്താടീ മിണ്ടാത്തേ…?? നീ പറയുന്നോ അതോ ഞാനിത് കീറണോ…??”””_ വീണ്ടുമാ പുസ്തകം
വലിച്ചുകീറാനൊരുങ്ങി ഞാൻചോദിച്ചതും, പൊട്ടിക്കരഞ്ഞുകൊണ്ടൊരു സോറി പറഞ്ഞവളോടി
ബാത്ത്റൂമിൽകേറീതും ക്ഷണത്തിൽകഴിഞ്ഞു…
ഒരുപക്ഷേ അന്നുവരെ ഇഞ്ചോടിഞ്ചുപോരാടി വിട്ടുകൊടുക്കാതെ എന്നെ വീട്ടുകാരുടെമുന്നിൽ വെറുംമൊണ്ണയായി ചിത്രീകരിച്ചിട്ട് അന്നെല്ലാങ്കൂടി കൈവിട്ടവസാനം കാലുവരെ പിടിയ്ക്കേണ്ടിവന്നതിലുള്ള സങ്കടം കരഞ്ഞു തീർക്കാനാവണം ബാത്ത്റൂമിലേയ്ക്കു പോയത്…