എന്റെ ഡോക്ടറൂട്ടി 15 [അർജ്ജുൻ ദേവ്]

Posted by

പറഞ്ഞവാക്കു
പാലിയ്ക്കാതിരിയ്ക്കുന്നതിൽ യാതൊരു നാണവുമില്ലാതെ ഞാനാ ബുക്കു വലിച്ചുകീറാൻ
ശ്രമിച്ചതും വല്ലാത്ത നടുക്കത്തോടവളെന്റെ കയ്യേൽക്കേറിപ്പിടിച്ചു…

“”…പ്ലീസ് ഡാ… കീറല്ലേ… കാലേ വീണതല്ലേ ഞാൻ…??”””_ പുറംകൈയാൽ കണ്ണുതുടച്ചുകൊണ്ടവൾ
ചോദിച്ചപ്പോൾ,

“”…മൈരൻ മുടിഞ്ഞുപോണേന്നു പ്രാകിക്കൊണ്ടു നീയെന്റെ കാലേൽവീണതും വിശ്വസിച്ചു
ഞാന്നിന്നെ പഠിപ്പിച്ചു ഡോക്ട്രാക്കണോല്ലേടീ..?? എന്നിട്ടുവേണം
ഞാനൊറങ്ങിക്കെടക്കുമ്പോ എന്തേലും വെഷോം കുത്തിവെച്ചെന്നെ കൊല്ലാൻ… നടന്നതന്നെ…!!”””_ ഞാൻ പറഞ്ഞു…

“”…ഇല്ലടാ… സത്യായ്ട്ടൂല്ല… ക്ലാസ്സൊന്നു തീർന്നാലൊടനേ ഞാൻ… ഞാനെങ്ങോട്ടേലും
പൊയ്ക്കോളാം… നെനക്ക്… നെനക്കൊരു ശല്യത്തിനും ഞാമ്മരില്ല… ഇത്… ഇതെന്റെ സ്വപ്നവാടാ… അതോണ്ടല്ലേ… പ്ലീസ്..!!”””_ അവൾവീണ്ടും കണ്ണുതുടച്ചു, നമുക്കൊരിയ്ക്കലും
തോൽപ്പിയ്ക്കാനാവില്ലെന്നടിയുറച്ചു വിശ്വസിയ്ക്കുന്ന ചിലരെ തോൽപ്പിയ്ക്കാനാകുമ്പോൾ
കിട്ടുന്ന സന്തോഷം അതുവെറും സന്തോഷമല്ല, ഒരു ലഹരിയാണെന്നു ഞാൻ മനസ്സിലാക്കിയനിമിഷം…

“”…അതേടീ… ഇതെന്റേം സ്വപ്നവാ… തലപോയാലും നിന്നെക്കൊണ്ടു
പഠിപ്പിയ്ക്കൂല്ലാന്നുള്ളത്…!!”””_ ഊളസീരിയലുകളിലെ അമ്മായിയമ്മമാരു പറയുമ്പോലൊരു
ഡയലോഗുംപറഞ്ഞ് ചുണ്ടുകോട്ടി ചിരിയ്ക്കുമ്പോൾ മീനാക്ഷിയ്ക്കിനി ഭൂമിപിളർന്നാലേ താഴേയ്ക്കു പോകാൻകഴിയൂ എന്നവസ്ഥയെത്തി…

“”…എടാ… ഞാൻ… ഞാനീ വീട്ടിലേതേലുമൊരു മൂലേലിരുന്നു പഠിച്ചോളാടാ… നെനക്ക്‌… നെനക്കു
ഞാനായ്ട്ടൊരു ശല്യോമിനി ചെയ്യൂലടാ… നീ പറേണതെന്തും ഞാൻ ചെയ്‌തോളാ… ന്നെ… ന്നെയൊന്നു
പഠിയ്ക്കാമ്മാത്രം സമ്മയ്ച്ചാമതി…!!”””_ തൊഴുകൈയോടെ വീണ്ടുമെന്നോടു കേഴുമ്പോൾ,
ഇടയ്ക്കെപ്പോഴോ അതെന്നതിശയിപ്പിച്ചു…

Leave a Reply

Your email address will not be published. Required fields are marked *