എന്റെ ഡോക്ടറൂട്ടി 15 [അർജ്ജുൻ ദേവ്]

Posted by

“”…കോപ്പ്… മനുഷ്യനു വായിയ്ക്കാമ്പറ്റുന്ന വല്ലോമെഴുതിവെച്ചൂടേ ഈ മൈരോൾക്ക്…!!”””_
എന്നും പറഞ്ഞുകൊണ്ടു ഞാൻ തുറന്നുപിടിച്ചിരുന്ന പേപ്പർ വലിച്ചുകീറാനായൊരുങ്ങി….!

“”…അയ്യോ.! കീറല്ലേടാ…!!”””_ ഒരു നടുക്കത്തോടെക്കി വിളിച്ചുകൊണ്ടവളതു പറഞ്ഞതും
ഓടിയടുത്തു വരുകയാണുണ്ടായത്…

“”…കീറല്ലേടാ… പ്ലീസ്… വേണേ… വേണേ ഞാന്നിന്റെ കാലുപിടിയ്ക്കാടാ… പ്ലീസ്… കീറല്ലേ…!!”””_ തൊഴുകൈയോടെന്നെ നോക്കി അപേക്ഷിച്ച മീനാക്ഷിയ്ക്കു മുന്നിലൊരു
വിരോധവുമില്ലാത്ത ഭാവത്തിൽ ഞാനെന്റെ കാലുകൾ നീട്ടിവെച്ചുകൊടുത്തപ്പോൾ അവളൊന്നുപകച്ചു…

എന്റെ ഭാഗത്തുനിന്നും അത്തരമൊരു പ്രവർത്തിയവൾ സ്വപ്നേപി
വിചാരിച്ചിട്ടുണ്ടാവില്ല…

“”…അങ്ങനാണേ പെട്ടന്നു പിടിച്ചോ… ബുക്കു കീറണോ വേണ്ടേന്നതു
കഴിഞ്ഞിട്ടാലോയ്ക്കാം…!!”””_ തികഞ്ഞപുച്ഛത്തോടെ പറഞ്ഞു ഞെളിഞ്ഞിരുന്ന എന്റെമുന്നിൽ കുറച്ചുനേരം തലകുനിച്ചു നിന്നതല്ലാതെ മീനാക്ഷി മറുത്തൊരക്ഷരം മിണ്ടീല…

“”…എന്തേ… അപ്പൊ ബുക്കു വേണ്ടേ…??”””_ വീണ്ടുമാ പേജു വലിച്ചുപിടിച്ചുകൊണ്ട് ഞാൻ ചോദിച്ചപ്പോൾ രണ്ടാമതൊന്നാലോചിയ്ക്കാതെ മീനാക്ഷിയെന്റെ കാലേവീണു…

എനിയ്ക്കവളോടു
പൊറുക്കാൻ കഴിയാതവണ്ണമവളു ചെയ്തുകൂട്ടിയ ചെയ്തികൾക്കെല്ലാം മധുരപ്രതികാരം
നിറവേറുകയായ്രുന്നവിടെ…

നിറഞ്ഞുതുളുമ്പുന്ന കണ്ണുകളോടെ കാലുകളിൽനിന്നും പിടിവിട്ടുയർന്ന മീനാക്ഷി
ചത്തമുഖത്തോടെന്നൊന്നു നോക്കി…

പക്ഷേ അവളുടെയാ എന്തുപറഞ്ഞാലുമനുസരിയ്ക്കുന്ന
അനുസരണാഭാവങ്കണ്ടതും കൂടുതൽപുളകിതനായ ഞാൻ, ആ ബുക്കുകീറിയാലുണ്ടാകാവുന്ന അവൾടെ സങ്കടമോർത്തപ്പോൾ കുറച്ചുകൂടി പുളകിതനായി…

Leave a Reply

Your email address will not be published. Required fields are marked *