“”…എന്നാൽ പിറ്റേന്നു നീയങ്ങനെന്നെ തെറിവിളിച്ചപ്പോൾ റസിയയാ പറഞ്ഞേ, ഇന്നലെ ഞാഞ്ചെയ്തതും മോശമായ്പ്പോയീന്ന്… നിന്നോടു സോറി പറയണോന്ന്… അങ്ങനെ നിന്നെക്കണ്ടു
സോറി പറയണോന്നു വിചാരിച്ചിരുന്നപ്പഴാ കോളേജിക്കേറിയുള്ള നിന്റെ ഹീറോയിസം…
സത്യത്തിലന്നേരമവരുടെ മുന്നെ നാണങ്കെട്ട സങ്കടമുണ്ടായ്രുന്നേലും അതെനിയ്ക്കു
ഡിസെർവ്വിങ്ങാന്നു തോന്നിയകൊണ്ടാ ഞാനൊന്നും മിണ്ടാണ്ടുനിന്നെ…!!”””_ അവളൊരു നെടുവീർപ്പോടെ പറഞ്ഞവസാനിപ്പിച്ചതും ഞാനൊരു പുച്ഛത്തോടവളെ നോക്കി:
“”…ഓ.! വിശ്വസിച്ച്.! എന്നിട്ടാണോടീ കോപ്പേ, നീ കീത്തൂന്റെൻഗേജുമെന്റിനു
വന്നങ്ങനൊക്കെ കാട്ടിക്കൂട്ടിയെ…?? അന്നു നീയെന്നേട്ടു തളിച്ചേനു
കണക്കൊണ്ടോടീ…??”””
“”…എടാ… അത്… അതു ശെരിയ്ക്കും ഞാനൊരു തമാശയായ്ട്ടേ കരുതീരുന്നുള്ളൂ… ഒന്നൂല്ലേലും മനസ്സിവെച്ചാണു ബിഹേവ് ചെയ്തിരുന്നേൽ ഞാനപ്പോത്തന്നെ കീത്തൂനോടു
പറയില്ലായ്രുന്നോ..??!!”””
“”…കൊള്ളാം നല്ലതമാശ.! കണ്ടവന്റെ കോത്തിൽ തീ കത്തുന്നത് കാണുമ്പോ നെനക്കു തമാശയല്ലേടീ…?? അതിനുള്ളതെന്തായാലും ഹോസ്റ്റലീന്നുകിട്ടിയല്ലോ… സമാധാനം..!!”””_
ഞാനൊരു പുച്ഛത്തോടെ പറഞ്ഞുകൊണ്ടു മുഖംകോട്ടിയതും എന്നെയൊന്നു
തുറിച്ചുനോക്കിക്കൊണ്ടു മീനാക്ഷി കട്ടിലേൽ നിന്നുമെഴുന്നേറ്റു…
കിട്ടിയ
തക്കത്തിനവൾ മറച്ചുവെച്ചിരുന്ന ബുക്കു ഞാൻ വലിച്ചെടുക്കുമ്പോഴാണ് പാവത്തിനബദ്ധം
പറ്റിയെന്നുള്ള ബോധ്യംവരുന്നത്…
ഒരുനിമിഷമെന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയ
പുള്ളിക്കാരി, എന്നെ ദയനീയമായി നോക്കിനിന്നപ്പോൾ,