എന്റെ ഡോക്ടറൂട്ടി 15 [അർജ്ജുൻ ദേവ്]

Posted by

“”…അതോ… അതിനാണോ നീ…??”””_ എന്റെ ചോദ്യത്തിനു വിശ്വാസമ്മരാത്ത ഭാവത്തിലവളെന്നെ
നോക്കി.. പിന്നെ പറഞ്ഞു:

“”…എടാ… അതു ഞാന്നിന്നെ നാറ്റിയ്ക്കണോന്നു കരുതി പറഞ്ഞേന്നുമാർന്നില്ല… അപ്പഴ്ത്തെ… അപ്പഴ്ത്തെയാ ദേഷ്യത്തിന്….!!”””_ കേട്ടപകപ്പു വിട്ടൊഴിയാതവൾ പറഞ്ഞുനിർത്തീതും,

“”…ദേഷ്യത്തിനോ… എന്നാ വലിച്ച ദേഷ്യത്തിന്…??”””_ എന്നുംചോദിച്ചുകൊണ്ടു ഞാൻ ചീറുകയായിരുന്നു…

“”…അത്… അതന്നു നീയവിടിരുന്നു വായ്നോക്കുന്നകണ്ട് ആതിരയൊക്കെ ഓരോന്നു കളിയാക്കിപറഞ്ഞപ്പോ ദേഷ്യമ്മന്നു… പിന്നവളു ബെസ്റ്റോപ്പിലെ കോഴീന്നുംപറഞ്ഞു
യൂറ്റൂബിലിടാന്നിന്റെ വീഡിയോ എടുക്കാന്നോക്കീപ്പഴാ അതൊന്നുമ്മേണ്ടെന്നു പറഞ്ഞു
ഞാന്നിന്നോടങ്ങനൊക്കെ പറഞ്ഞേ… കളിയാക്കിവിട്ടാ നീ പൊക്കോളുവെന്നു കരുതി… അല്ലാതൊരു കാര്യോമില്ലാതെ നിന്നെ വന്നു നാറ്റിയ്ക്കാനെനിയ്ക്കെന്താ
പ്രാന്തുണ്ടോ…??”””

“”…ഓഹ്.! അങ്ങനെ… അല്ലാതെ നെനക്കവളുമാർടെ മുന്നെ ഷൈഞ്ചെയ്യാമ്മേണ്ടിയെന്നെ
കരുവാക്കീതല്ല…??!!”””

“”…അതേ, ഒരാളെ ചുമ്മാ മറ്റുള്ളോർടെമുന്നെ നാണങ്കെടുത്തി ഷൈൻചെയ്യാൻ നീയല്ല ഞാൻ… പിന്നെ ശെരിയാ കളിയാക്കാതെ പറഞ്ഞുവിടാമായ്രുന്നു… പക്ഷേ അങ്ങനെ ചെയ്താലവളുമാര്
നിന്നേംചേർത്തു പലതും പറഞ്ഞൊണ്ടാക്കീന്നു വരും… അതുകൊണ്ടു ചെയ്യാഞ്ഞതാ… മാത്രോമല്ല,
അപ്പോളെന്റെമനസ്സില് നിന്നോടു നല്ല ദേഷ്യോമുണ്ടായ്രുന്നു…!!”””

“”…എന്തിന്…??”””

“”…അതോ… ഞാനന്നു കീത്തൂന്റെ കല്യാണമൊറച്ചതറിഞ്ഞ് നിന്റെ വീട്ടിലു
വന്നതോർക്കുന്നോ…?? അന്നെന്റെകൂടെ ന്റെ രണ്ടു കസിൻസൂണ്ടായ്രുന്നൂ… ഞാനവരോടെ
നിന്നെക്കുറിച്ചു കൊറേക്കെ പറഞ്ഞു നിന്നെ കാണിയ്ക്കാമ്മേണ്ടി കൊണ്ടുവന്നപ്പോ,
എന്നെയൊന്നു തിരിഞ്ഞുപോലും നോക്കാതെ നീ പോയ്‌ക്കളഞ്ഞില്ലേ…?? അന്നു നിന്നെ പൊറകേ വിളിച്ചിട്ടെങ്കിലും നീ മൈൻഡുചെയ്തോ..?? അന്നപ്പോളവളുമാരു കളിയാക്കിയ
ദേഷ്യമെനിയ്ക്കുമുണ്ടായ്രുന്നു… അപ്പൊനിന്നെ അവടെവെച്ചു കണ്ടപ്പോളൊന്നു
തിരിച്ചടിയ്ക്കണോന്നു ഞാനുങ്കരുതി… പക്ഷേ അതു നെനക്കത്രേം
ഫീലുചെയ്യോന്നോർത്തില്ല…!!”””_ അതുപറയുമ്പോൾ ചെയ്തുപോയ തെറ്റിനെചൊല്ലിയുള്ള
കുറ്റബോധമവൾടെ കണ്ണിൽതെളിയുന്നതു ഞാനറിഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *