എന്റെ ഡോക്ടറൂട്ടി 14 [അർജ്ജുൻ ദേവ്]

Posted by

“”…ആടീ… കരുതിക്കൂട്ടിത്തന്നെയാ… അതിനു നീയെന്നെന്തോ ചെയ്യും..??”””

“”…അച്ഛൻ നിന്നേംകൂട്ടി പോവാമ്പറഞ്ഞേലുള്ള അഹങ്കാരോല്ലേ നെനക്ക്..?? നോക്കിയ്‌ക്കോ… ഞാനിപ്പൊപ്പോയി അച്ഛനോടു പറഞ്ഞോടുക്കും..!!”””_ അവളൊരു ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞുകൊണ്ടു പരാതി പറയാനായി പുറത്തേയ്ക്കു നടക്കാൻതുടങ്ങീതും ഒന്നുകിടുങ്ങിയ ഞാൻ മറുപടിയെന്നോണം വിളിച്ചുപറഞ്ഞു:

“”…അല്ലാ… അച്ഛനെക്കൊണ്ടു ചീത്തപറയിപ്പിച്ചാ ഞാഞ്ചെലപ്പോ നേരത്തേയെറങ്ങീന്നൊക്കെ വരും… പക്ഷേങ്കി കോളേജെത്തോന്നെനിയ്ക്കേ ഒറപ്പൊന്നുവില്ല..!!”””_ ഭീഷണിയ്ക്കു മറുഭീഷണിയായുയർന്ന വാക്കുകൾ കേട്ടതും പരാതിപറയാമ്പോയ
മീനാക്ഷി സ്വിച്ചിട്ടപോലെനിന്നു…

പിന്നെന്തോ ആലോചിച്ചിട്ടെന്നപോലെ എന്റെനേരേ തിരിഞ്ഞു:

“”…ശെരിയാ… ഞാഞ്ചെയ്തതൊക്കെ തെറ്റാ… അതിനു ഞാനെത്രവേണേലും സോറീമ്പറയാം… അല്ല വേറെന്തേലുഞ്ചെയ്യണോ..?? എന്നാലതുഞ്ചെയ്യാം… പക്ഷേ ഇതെന്റെ പ്രൊഫഷനാ… അതു മൊടക്കല്ലേടാ..!!”””_ അതുപറഞ്ഞു കഴിയുമ്പോഴേയ്ക്കും വീരശൂരപരാക്രമിയുടെ കണ്ണുനിറഞ്ഞിരുന്നു…

“”…നീയെന്നിത്രേക്കെ ചെയ്തേനു വെറുമൊരു സോറിയാ..?? നടന്നതന്നെ..!!”””_ അവൾടെയാ പൂങ്കണ്ണീരിനു പട്ടിത്തീട്ടത്തിന്റെ വിലപോലും കൊടുക്കാതുള്ളെന്റെ മറുപടികേട്ടതുമവൾ ചോദിച്ചു:

“”…പിന്നെന്തോ നെനക്കു വേണ്ടേ… പറഞ്ഞോ…?? എന്നെക്കൊണ്ടാവുന്നതാണേ ഞാനുറപ്പായും ചെയ്യാം… പക്ഷേ… ഈയൊറ്റക്കാര്യം… പ്ലീസ്…!!”””

“”…എനിയ്ക്കു വേറൊന്നുമ്മേണ്ട… നീയിനി ഹോസ്പിറ്റലി പോവാണ്ടിരുന്നാ മാത്രംമതി… നീ പഠിച്ചു ഡോക്ട്ട്രൊക്കെയായാ പിന്നെനിയ്ക്കൊരു വിലേങ്കാണൂലാന്ന്… എന്താപറ്റ്വോ..??”””

Leave a Reply

Your email address will not be published. Required fields are marked *