എന്റെ ഡോക്ടറൂട്ടി 14 [അർജ്ജുൻ ദേവ്]

Posted by

അല്ലേൽ തലേദിവസത്തെ തന്തപ്പടിയുടെ ഉഗ്രശാസനം ഞാൻ പാടേ മറന്നുപോയെന്നുതന്നെ പറയാം…

“”…സിദ്ധൂ… പെട്ടെന്നു റെഡിയായി താഴത്തേയ്ക്കുവാട്ടോ… ഞാനപ്പോഴ്ത്തേയ്ക്കും കഴിയ്ക്കാനെടുത്തു വെയ്ക്കാം..!!”””

“”…അല്ല… സത്യത്തിലെന്താ നിന്റുദ്ദേശം..?? നീയാരെക്കാണിയ്ക്കാനായീ കോപ്രായങ്ങളൊക്കെ എന്റെമുന്നേ കാണിയ്ക്കുന്നേ..?? നിന്റെയീ വലിച്ച നാടകോക്കെ അമ്മേടേം ചെറിയമ്മേടേംമുന്നെ നടന്നെന്നുവരും… പക്ഷേ എനിയ്ക്കിതൊക്കെ വെറുംമൈരാടീ മറ്റവളേ..!!”””_ ഞാൻ ബാത്ത്റൂമിൽനിന്നും ചാടിയിറങ്ങി, കഴിയ്ക്കാനെടുക്കാനായി പുറത്തേയ്ക്കു പോകാനൊരുങ്ങിയ മീനാക്ഷിയുടെ കൈയ്ക്കു പിടിച്ചുകൊണ്ടു പുലമ്പിയതും, കൈയമർന്ന വേദനയിലാവും അവൾടെ മുഖം വല്ലാതായി…

“”…സിദ്ധൂ… വിട്… കൈനോവുന്നു..!!”””_ എന്നും പറഞ്ഞവളെന്റെ കൈ കുടഞ്ഞുതെറിപ്പിച്ചശേഷം തുടർന്നു:

“”…ഞാൻ നാടകങ്കളിച്ചേന്നുമല്ല, ഇപ്പൊത്തന്നെ എട്ടരയായി… ഇനീംവൈകിയാ ഹോസ്പിറ്റലിലെത്തുമ്പൊ ലേറ്റാവും… അതോണ്ടാ ഞാൻ..!!”””_ അവളൊന്നു വിക്കിക്കൊണ്ടു പറഞ്ഞുനിർത്തിയപ്പോളാണ് കക്ഷീടെ മനസ്സിലിരുപ്പു വ്യക്തമാകുന്നത്…

“”…ഓഹ്.! അങ്ങനെവരട്ടേ.! നിന്റെയാ എരണംകെട്ട കൂട്ടുകാരികൾടെ മുന്നെക്കൊണ്ടോയി കെട്ടുകാഴ്ച നടത്താമ്മേണ്ടിയാല്ലേ നീയപ്പോ തെരക്കുകൂട്ടിയതും… ഈ തൊലിഞ്ഞ സ്നേഹമ്മൊത്തോം കാട്ടീതും..??”””

“”…എന്താ സിദ്ധൂ..?? എന്തിനായിങ്ങനൊക്കെ
പറയണേ..?? അതിനു
ഞാനൊന്നും പറഞ്ഞില്ലല്ലോ..??”””

“”…നീ പറഞ്ഞില്ല… അതല്ലേ ഞാമ്പറഞ്ഞത്… എടീ… നീയിനിയെത്രയൊക്കെ അയ്യോപാവം ചമഞ്ഞാലും നിന്റെ മനസ്സിലിരിപ്പ് എനിക്കറിയാടീ പെഴച്ചവളെ..!!”””

Leave a Reply

Your email address will not be published. Required fields are marked *