എന്റെ ഡോക്ടറൂട്ടി 14 [അർജ്ജുൻ ദേവ്]

Posted by

“”…അത്… അതപ്പോഴ്ത്തെ ദേഷ്യത്തിനങ്ങനൊക്കെ പറഞ്ഞോയതാ… അതുപോട്ടേ… ഇതു തണുത്തോയെങ്കിൽ ഞാമ്മേണേ ചെറീമ്മേടെപ്പറഞ്ഞു വേറെ ചായയെടുപ്പിയ്ക്കാം..!!”””_ അവൾ സംശയഭാവത്തോടെന്റെ മുഖത്തേയ്ക്കു നോക്കി പറഞ്ഞെങ്കിലും ഞാനതിനു പ്രതികരിയ്ക്കാതെ വന്നതുകൊണ്ടാകണം വാതിലിനരികിലേയ്ക്കു നീങ്ങിയത്…

ഉടൻതന്നെ ഞാഞ്ചോദിച്ചു:

“”…എന്നിട്ടതു കുടിയ്ക്കാൻ
നിന്റെ തന്തവരോ..??”””

“”…സിദ്ധൂ… ദേ വെറുതെ എപ്പോഴുമെന്റച്ഛനെ വിളിച്ചാലെനിയ്ക്കും ദേഷ്യമ്മരൂട്ടോ..!!”””

“”…പിന്നേ… ഒന്നുപോയേടീ… നെനക്കു ദേഷ്യമ്മന്നാലേ എനിയ്‌ക്കോണം വന്നമാതിരിയാ..!!”””_ അവളെയൊന്നുകൂടി തളിച്ചുകൊണ്ടു ഞാൻ കട്ടിലിൽനിന്നുമിറങ്ങീതും വാതിലിന്റടുക്കെനിന്നും അവളോടി അടുത്തേയ്ക്കുവന്നു… വന്നപ്പോൾ കൈയിലൊരു ടവലുമുണ്ടായിരുന്നു…

“”…ഇതെന്തോത്തിനാ..??”””_ ടവൽ എന്റെനേരേ നീട്ടിയതും ഞാൻചോദിച്ചു…

“”…തല തോർത്താൻ..!!”””

“”…അതു കുളിയ്ക്കുന്നെങ്കിലല്ലേ..??”””

“”…അപ്പൊ കുളിയ്ക്കുന്നില്ലേ..??”””_ മീനാക്ഷി കണ്ണുമിഴിച്ചു…

“”…എന്തോത്തിന്..?? നീ നിന്റെ പാടുനോക്കിപ്പോയേ, തൽക്കാലം എന്റെ കാര്യന്നോക്കാൻ എനിയ്ക്കറിയാം… അവളു കുളിപ്പിയ്ക്കാമ്മന്നേക്കുന്നു..!!”””_ ഞാനാദ്യമവളോടായും പിന്നീടു സ്വയമായും പറഞ്ഞുകൊണ്ടു ബാത്ത്റൂമിലേയ്ക്കു കേറി…

“”…അതേ… ഞാൻ ഷർട്ട് തേച്ചുവെയ്ക്കണോ..??”””_ പല്ലുരയ്ക്കാനായി ടൂത്ത്ബ്രെഷിലേയ്ക്കു പേസ്റ്റെടുക്കുമ്പോളാണ് അവൾടടുത്ത ചോദ്യം…

“”…നെനക്കെന്നെ ഇത്രയൊക്കെയിട്ടു തേച്ചതു പോരാഞ്ഞിട്ടാണോ ഇനിയെന്റെ ഷർട്ടിന്റെ പെടലിയ്ക്കു കേറാമ്പോണേ..?? അവളൊരു മേശിരി വന്നേക്കുന്നു… ഒന്നുപോയേടീ നീ..!!”””_ ബ്രെഷ് ചെയ്യുന്നതിനിടയ്ക്കു സ്വയംപിറുപിറുക്കുമ്പോഴും മീനാക്ഷിയുടെ ഭാവമാറ്റത്തിനുള്ള കാരണമെനിയ്ക്കു മനസ്സിലായില്ല…

Leave a Reply

Your email address will not be published. Required fields are marked *