എന്റെ ഡോക്ടറൂട്ടി 14 [അർജ്ജുൻ ദേവ്]

Posted by

“”…ചേട്ടാന്നോ…?? എന്റെ പട്ടിവിളിയ്ക്കും…!!”””_ അളമുട്ടിനില്ക്കുവായിരുന്ന
മീനാക്ഷീടെ വായിൽനിന്നുമറിയാതെ വീണുപോയ വാക്കുകളായിരുന്നത്…

പിന്നെ നമ്മളുവിടോ…??

“”…എങ്കിപ്പിന്നെ നിന്റെ പട്ടിയെക്കൊണ്ടെന്നെ ചേട്ടാന്നും വിളിപ്പിച്ചേച്ച് നീ കോളേജിൽ പോയാമതി..!!”””_ എന്നായി ഞാൻ…

ചൊറിയാൻ പുതിയ കാരണങ്കിട്ടിയ സന്തോഷത്തോടെ ഞാൻ വീണ്ടുംപോയി ബെഡിലേയ്ക്കിരുന്നു…

അതോടവൾടെ മുഖമാകെ മാറി…

അവളെ കോളേജിൽ വിടാതിരിയ്ക്കാനുള്ള ശ്രമമാണ് ഞാൻ കഷ്ടപ്പെട്ടു നടപ്പിലാക്കുന്നതെന്ന സത്യം പരിപൂർണ്ണമായും മനസ്സിലായതോടെ നിന്നനില്പ്പിലവൾ ചോദിച്ചു:

“”…നീ മനപ്പൂർവ്വമോരോരോ കാരണമുണ്ടാക്കുവാല്ലേ… എന്നെ കോളേജി വിടാണ്ടിരിയ്ക്കാൻ…??”””

“”…ഓഹ്…! അതിപ്പഴെങ്കിലും മനസ്സിലാക്കീലോ… സന്തോഷം…!!”””_ ഒരു പുച്ഛച്ചിരിയോടെ അവൾടെ ചോദ്യത്തിനു മറുപടി കൊടുത്ത ഞാൻ തുടർന്നു:

“”…മര്യാദയ്ക്കു ചേട്ടാന്നു വിളീടീ… അതുവിളിയ്ക്കാതെ കോളേജിപ്പോവാന്നു നീയെന്നല്ല, ഒരുമറ്റവനും വിചാരിയ്ക്കണ്ട…!!””’

“”…എന്നാ ഞാനച്ഛനോടു പറഞ്ഞോടുക്കും…!!”””_ ഒരു മാർഗ്ഗവുമവശേഷിയ്ക്കാതെ വന്നപ്പോൾ മീനാക്ഷി വീണ്ടും ഭീഷണിയെ കൂട്ടുപിടിച്ചു…

അതിന്,

“”…കൊടുത്തോ… എന്നിട്ടങ്ങേരേം കൂട്ടിപ്പൊക്കോണം… പിന്നെന്നെ പ്രതീക്ഷിയ്ക്കരുത്… പറഞ്ഞേനു ശേഷോം മൂഞ്ചിപ്പോയെന്നുമ്പറഞ്ഞെന്റടുക്കെവന്നാ സത്യായ്ട്ടും തൂറിവാരി മേത്തുതേച്ചുവിടും..!!””‘_ എന്നുള്ളയെന്റെ സഭ്യമായമറുപടി ക്ഷണത്തിലവളെത്തേടി ചെന്നു…

എന്റെ സംസ്കാരപൂർണ്ണമായ വാക്കുകൾ കേട്ടിട്ടാവണം മുഖംചുളുക്കി കുനിഞ്ഞ മീനാക്ഷി കുറച്ചുനേരം പിന്നൊന്നുമ്മിണ്ടീല…

Leave a Reply

Your email address will not be published. Required fields are marked *