എന്റെ ഡോക്ടറൂട്ടി 14 [അർജ്ജുൻ ദേവ്]

Posted by

എന്നിട്ടു ബാക്കിയുള്ളവ ബാഗ്പാക്കിൽതന്നെ വെച്ച് എന്റെ നേർക്കുവന്നു…

വരുന്നവഴിയേ,

“”…ബാ പോവാം..!!”””_ എന്നൊരാജ്ഞയും…

അവളു പോണതിൽ വല്ലാതെ സന്തോഷമുള്ളെനിയ്ക്കതുകണ്ടതേ വിറഞ്ഞുകേറി:

“”…ഈ ബാഗെന്താ നിന്നെപ്പെറ്റപ്പോ കൂടെക്കൊണ്ടുവന്നതാണോ…??”””

“”…ഇതിലെന്റെ ബുക്‌സാ…! ബുക്സില്ലാതെ പഠിയ്ക്കാഞ്ഞാൻ മാജിക്കൊന്നും പഠിച്ചിട്ടില്ല…!!”””

“”…എന്നിട്ടെഴുതാപ്പുറം വായിയ്ക്കാൻ പ്രത്യേക കഴിവൊണ്ടല്ലോ…?? ആ… നീ പഠിയ്ക്കുവോ… പഠിയ്ക്കാണ്ടിരിയ്ക്കുവോ… എന്താന്നുവെച്ചാ ചെയ്… അതൊക്കെ നിന്റെ കാര്യം… പക്ഷേയീ കോപ്പൊന്നുങ്കൊണ്ടെന്റെ വണ്ടിയേൽ കേറാമ്പറ്റൂല്ല… നിന്നവിടെക്കൊണ്ടേ പണ്ടാരടക്കാന്നുമാത്രേ ഞാൻ വാക്കുപറഞ്ഞിട്ടുള്ളൂ…. അതുവേണേ ചെയ്യാം… അല്ലാണ്ടു നിന്റോടെ നിന്റെ സർവതും ചൊമക്കണോന്നൊണ്ടേ നീ നിന്റെ തന്തേ വിളിച്ചോണ്ടുപോണം..!!”””_ എന്റെ വായീന്നുമതൂടെ കേട്ടതുമവള് കയ്യിലിരുന്ന ബാഗ് ദേഷ്യത്തോടെ മുറിയിലേയ്ക്കൊറ്റയേറ്…

പിന്നെന്നെ നോക്കി വാശിയോടെ,

“”…ഇപ്പോനിന്റെല്ലാ കഴപ്പുന്തീർന്നല്ലോ… എന്നാ പോ… പോയ്‌ വണ്ടിയെടുക്ക്….!!”””_ എന്നൊരു വെല്ലുവിളിയും…

…മൈരത്തി ഒരുമ്പെട്ടറങ്ങിയേക്കുവാ… അപ്പൊയെന്തായാലും നിന്റെ കഴപ്പു തീർത്തിട്ടേയുള്ളടീ ഞാൻ.!

എന്നു മനസ്സിൽ പറഞ്ഞുകൊണ്ടവൾക്കു വട്ടംകേറി നിന്നു…

എന്നിട്ട്,

“”…നീ.. ന്നോ…??
ഭർത്താവിനെക്കേറി നീ ന്നോ…?? മര്യാദയ്ക്കു ചേട്ടാന്നു വിളിയ്ക്കെടീ.!!”””_ എന്നൊരു ഡയലോഗും…

ഒന്നൂല്ലേലും ഒപ്റ്റിമം യൂട്ടിലൈസേഷൻ ഓഫ് സ്കെർസ് റിസോഴ്സെസ് എന്നപാഠം മറക്കരുതല്ലോ..??!!

Leave a Reply

Your email address will not be published. Required fields are marked *