എന്റെ ഡോക്ടറൂട്ടി 14 [അർജ്ജുൻ ദേവ്]

Posted by

“”…ഓഹോ… അപ്പ നെനക്കിങ്ങനൊക്കെ വർത്താനമ്പറയാനുമറിയാം ലേ…?? എന്നാ നെനക്കൊരു കാര്യവറിയാവോ… നെനക്കു സ്വന്തങ്കാര്യങ്കാണാമ്മേണ്ടി നീ തകർത്തതെന്റെ ജീവിതമാ… നാട്ടുകാരുടേം വീട്ടുകാരുടേംമുന്നെ കോമാളിയാക്കീതെന്നെയാ… അതോണ്ടെന്നെ മൂഞ്ചിച്ചോണ്ട്… നാട്ടാർടെ മുന്നിലെന്നെ മറ്റേതാക്കിക്കൊണ്ടു നീയങ്ങനെ ഒരു പറിയുമാവണ്ട… കൊന്നാലും ഞാനതിനു സമ്മതിയ്ക്കേമില്ല..!!”””_ പറഞ്ഞുകൊണ്ടു തലചെരിയ്ക്കുമ്പോളാണ് റൂമിന്റെ മൂലയിലൊതുങ്ങിക്കൂടി കിടന്ന എന്റെ ഷൂസു ഞാൻകാണുന്നത്…

“”…അയ്യോ… എന്റെ ഷൂ..!!”””_ പത്തുപന്ത്രണ്ടുമാസം എടുക്കാതെ പൊടിപിടിച്ചിരുന്നയാ സാമാനത്തിനടുത്തേയ്‌ക്കോടിക്കൊണ്ടു നിലവിളിച്ചതുപോരാഞ്ഞ്, പൊടിയടിച്ചുകിടന്ന ഷൂസു കയ്യിലെടുക്കുകയും ചെയ്തു…

മാടപ്രാവിനെ താലോലിയ്ക്കുമ്പോലെ താലോലിച്ചുകൊണ്ടു ഷൂസിനെ തുടയ്ക്കുന്നതിനിടയിൽ ഞാൻ പലയാവർത്തി മീനാക്ഷിയെ പാളിനോക്കി…

അവളപ്പോഴെല്ലാം നിർവികാരയായി എന്നെത്തന്നെ നോക്കിയിരിയ്ക്കുവായിരുന്നു…

അതു കാണുമ്പോളുണ്ടാകുന്ന ഒരു സുഖവൊണ്ടല്ലോ…

പൊന്നു സാറേ… വേറൊന്നിനുമതിനെ പകരം വെയ്ക്കാനാവില്ല…

“”…ഹൊ.! ഇപ്പെന്നെ മിക്സീലടിച്ചു കൊടുത്താലവള് ഒറ്റവലിയ്ക്കങ്ങു കുടിയ്ക്കും… കണ്ടില്ലേ നോട്ടം..!!”””_ അവൾടെ നോട്ടവുംഭാവവും കണ്ട ഞാൻ സ്വയംപിറുപിറുത്തു…

“”…അതിങ്ങു താ… ഞാന്തൊടച്ചു തരാം..!!”””_ എന്റെ തുടപ്പിന്റെ വേഗങ്കണ്ട മീനാക്ഷി, തോളിൽകിടന്ന ഷോളൊതുക്കി പിടിച്ചോണ്ടു പറഞ്ഞു…

“”…ഓ.! വേണോന്നില്ല… എന്റെ കാര്യന്നോക്കാൻ എനിയ്ക്കറിയാം… എനിയ്ക്കാർടേം സഹായോന്നുമ്മേണ്ട..!!”””_ പറഞ്ഞുകൊണ്ടെഴുന്നേറ്റ ഞാൻ കാണുന്നത് എന്നെത്തന്നെ തുറിച്ചുനോക്കുന്ന മീനാക്ഷിയെയാണ്…

Leave a Reply

Your email address will not be published. Required fields are marked *