എന്റെ ഡോക്ടറൂട്ടി 11 [അർജ്ജുൻ ദേവ്]

Posted by

സാധാരണ വിട്ടുകൊടുക്കാത്ത ഡ്രൈവിങ്സീറ്റ് അന്നു ഞാനവന് ധാനംചെയ്തു…

“”…വല്യച്ഛാ… എങ്ങോട്ടാ..??”””

“”…നേരേ..!!”””_ സ്ഥലമറിയാനുള്ളവ്യഗ്രതയിൽ ചോദിച്ച ശ്രീയ്ക്കു പുള്ളിയുടേന്നു മറുപടികിട്ടിയതും അവനെന്നെയൊരുനോട്ടം…

അവന്റെ മനസ്സിലുണ്ടായ്രുന്ന തെറിമുഴുവനുമാ കണ്ണുകളിൽ പ്രതിഫലിച്ചിരുന്നു…

പിന്നെ പുള്ളി വണ്ടിനിർത്താൻ പറയുന്നത് പോത്തീസിന്റെ മുന്നിലെത്തുമ്പോളാണ്…

ഇതെന്തായിവിടെന്നമട്ടിൽ ഞാൻ ശ്രീയുടെ മുഖത്തേയ്ക്കു നോക്കുമ്പോൾ അവനും കിളി പറന്നിരിയ്ക്കുവാണ്…

“”…ഇതെന്തായിവിടെ..??”””_ അച്ഛൻ ഡോറുതുറന്നു പുറത്തേയ്ക്കിറങ്ങിയപ്പോളാണ് അമ്മയതു ചോദിയ്ക്കുന്നത്…

ഓഹോ.! അപ്പോളെല്ലാരും കഥയറിയാണ്ട് പടം കാണുവായ്രുന്നല്ലേ..?? എന്നമട്ടിൽ ചുറ്റും നോക്കിക്കൊണ്ട് ഞാനും പുറത്തേയ്ക്കിറങ്ങി…

“”…ഇപ്പോളവരു വരും… വന്നിട്ട് പെണ്ണിനൊരു കല്യാണസാരിയെടുക്കണം..!!”””_ എല്ലാപേരോടുമായി പറഞ്ഞശേഷം അച്ഛൻ ഫോണെടുത്ത്കുത്തി ആരെയോവിളിയ്ക്കാനായി കുറച്ചുമാറി…

“”…എടാ… സംഗതി നെനക്കുമനസ്സിലായോ..?? ഇതു കല്യാണത്തിന് ഡ്രെസ്സെടുക്കാമ്മേണ്ടിയുള്ള വരവാ… നമുക്കൊരേ കളറെടുത്താലോ..??”””_ അച്ഛനവിടുന്നുമാറിയതും ശ്രീയെന്നോട് രഹസ്യമെന്നപോലെ ചോദിച്ചു…

“”…ഡ്രെസ്സ് മാത്രമാക്കണ്ട, പെണ്ണിനെക്കൂടിയെടുത്തോ… അതായ്ട്ടു കൊറയ്ക്കണ്ട..!!””‘

“”…വെശപ്പുണ്ടെന്നുകരുതി ആരേലും വെഷങ്കഴിയ്ക്കോടേ..??”””

“”…ഓ.! അപ്പൊ നെനക്കറിയാമതു വെഷമാണെന്ന്… എന്നിട്ടാണെന്നോടു കഴിച്ചോളാമ്പറഞ്ഞയല്ലേ..?? നന്നായെടാ നന്നായി..!!”””_ ഞാൻ മുഖംദയനീയമാക്കി പറഞ്ഞശേഷമവനോടു പിണങ്ങിയമാതിരി അവന്റടുക്കെനിന്നു കുറച്ചുമാറിനിന്നു…

Leave a Reply

Your email address will not be published. Required fields are marked *