“”…കീത്തൂ… മതി.! അവനൊരബദ്ധം പറ്റിപ്പോയി… ഇനിയിപ്പോ പറഞ്ഞിട്ടെന്താ..?? കഴിഞ്ഞതുകഴിഞ്ഞു..!!”””_ കീത്തുവിന്റെ ഡയലോഗ്കേട്ടു മുഖം കുനിഞ്ഞുപോയ എന്നെനോക്കി ചെറിയമ്മ സപ്പോർട്ടുചെയ്തപ്പോൾ വെറുതെയെങ്കിലും ചെറിയൊരാശ്വാസം…
“”…ഓഹ്.! ഞാനൊന്നുമ്പറയാമ്മരുന്നില്ല… നിങ്ങളു രണ്ടുങ്കൂടെടുത്തു ചെക്കനെ തലേവെച്ചിട്ടാ നാട്ടുകാരുടെ മുഖത്തുനോക്കാമ്പറ്റാത്ത വിധം ചെക്കനോരോന്നു കാട്ടിക്കൊണ്ടുവരുന്നേ… ഇനി അനുഭവിച്ചോ..!!”””_ അതും പറഞ്ഞവളെഴുന്നേറ്റ് ചവിട്ടിക്കുലുക്കിക്കൊണ്ട് പുറത്തേയ്ക്കു പോയി…
“”…ഓ.! അവൾടെ വർത്താനങ്കേട്ടാത്തോന്നും നമ്മളുമാത്രമാണെടുത്തു തലേവെച്ചിരുന്നേന്ന്… അവള് മോശമായ്രുന്നല്ലോ..??”””_ കീത്തുപോയികഴിഞ്ഞതും ചെറിയമ്മ സ്വയം പിറുപിറുത്തുകൊണ്ടെന്നെ നോക്കി…
…ഞാനിതിനൊക്കെ എന്തോപറയാൻ..?? ഇങ്ങനൊരു സാഹചര്യമല്ലായ്രുന്നേൽ എന്റെവായീന്നു നല്ലതുകേട്ടേനെ…
“”…നീയതുമിതും പറഞ്ഞു നിയ്ക്കാതവനോട് കുളിച്ചേച്ചു വരാമ്പറ… കഴിയ്ക്കാനെടുക്കാം..!!”””_ അമ്മ ചെറിയമ്മയോടായി പറഞ്ഞതും അത് എക്കോയടിയ്ക്കുംമുന്നേ ഞാൻ തിരിച്ചു മുറിയിലേയ്ക്കുനടന്നു…
പിന്നെ കുളിച്ചു ഫ്രഷായ ശേഷമാണിറങ്ങിയത്…
എവിടെയോ ആകട്ടേന്നുകരുതി പുറത്തുപോകാൻ തക്കതായ ഡ്രെസ്സുമിട്ടിരുന്നു…
താഴെയെടുത്തുവെച്ചിരുന്ന ഫുഡുംകഴിച്ചു പുറത്തേയ്ക്കിറങ്ങുമ്പോൾ ശ്രീ ഷർട്ടിന്റെ സ്ലീവൊക്കെ മടക്കിക്കൊണ്ടോടിപ്പിടഞ്ഞു വരുന്നു…
“”…അല്ല… നീ രാവിലെയിതെങ്ങോട്ടാ..?? ആർക്കേലും പുതിയ ഐഡ്യ സപ്ലേ ചെയ്യാനുണ്ടോ..??”””_ അവനെക്കണ്ടതും ഉള്ളിലെക്കലിപ്പിൽ തന്നെയാണങ്ങനെ ചോദിച്ചത്…