“”…ഇതൊക്കാരാ ഒണ്ടാക്കിവെച്ചേ..?? ഇനിയനുഭവിച്ചോ..!!”””_ ഞാനൊരു പുച്ഛഭാവത്തോടെ പറഞ്ഞു…
അവളും അവൾടെകുടുംബവും മൊത്തത്തിൽ നാറീന്നുകേട്ടപ്പോൾ ഒരുസുഖം…
“”…എങ്കിലേ ഇനിയനുഭവിയ്ക്കുന്നത് ഞാനല്ല… നീയാ.! ഇപ്പൊയീ നമ്പർ തപ്പിയെടുത്തത് എന്റൊരു തീരുമാനമറീയ്ക്കാനാ… ഞാനേ… ഞാൻ നിന്നെയങ്ങു കെട്ടാന്തീരുമാനിച്ചു… ആലോയ്ച്ചപ്പോ… ഇനിയെന്തായാലും എനിയ്ക്ക് നല്ല കുടുംബത്തീന്നൊരു ചെക്കനെ കിട്ടാമ്പോണില്ല… പോരാത്തേനു നാണക്കേടും… അപ്പൊ നീതന്നെ മതീന്നുകരുതി… ഒന്നൂല്ലേലും നീയെന്റെ കുഞ്ഞിന്റെ തന്തയല്ലേടാ..!!”””_ അവളൊരു പരിഹാസത്തോടെ പറഞ്ഞതും ഞാനില്ലാണ്ടായി…
ഇത്രേന്നേരം ഇതവളായ്ട്ടു മൊടക്കിക്കോളുമെന്ന് ഉള്ളിലെവിടെയോ ഒരു പ്രതീക്ഷയുണ്ടായ്രുന്നു…
ഇതിപ്പോൾ അവളു കാലുമാറിയെന്നറിഞ്ഞപ്പോൾ സങ്കടവും ദേഷ്യവുമെന്തൊക്കെയോ കൂടികലർന്ന വല്ലാത്തൊരുഭാവത്തിലെത്തി ഞാൻ…
“”…എടീ… പന്നപുണ്ടച്ചീമ്മോളേ… മര്യാദയ്ക്കീ കല്യാണത്തീന്നെന്തേലും പറഞ്ഞൊഴിഞ്ഞോ… ഇല്ലേ അനിയനുകിട്ട്യേന്റെ ബാക്കി ചേച്ചിവാങ്ങും..!!”””_ അതു പറയുമ്പോളുമെന്റെ സ്വരമിടറിപ്പോയെന്നതു മറ്റൊരുവാസ്തവം…
“”…ആഹാ.! അങ്ങനാണേലെനിയ്ക്കതൊന്നു കാണണോലോ… നിന്നെക്കൊണ്ടുപറ്റോങ്കി നീയീ കല്യാണമ്മുടക്ക്… എനിയ്ക്കു ജീവനുണ്ടേ ഞാനീക്കല്യാണന്നടത്തിയ്ക്കും…
എന്നോടു കാട്ടീതിനൊക്കെ നിന്നെയിട്ടനുഭവിപ്പിയ്ക്കേം ചെയ്യും… പറയുന്ന മീനാക്ഷിയാ..!!”””_ വെല്ലുവിളിപോലെ പറഞ്ഞുനിർത്തുമ്പോൾ അവളുടെ ശബ്ദത്തിന്റെതീവ്രത ഞാൻ മനസ്സിലാക്കിയ്രുന്നു…