“”…എടാ പട്ടീ..!!! നീയെന്റനിയനെ തല്ലുവല്ലേടാ..??”””_ എന്നും ചോദിച്ചോണ്ട്…
ആളാരാന്നറിയാൻ പിന്നെനിയ്ക്കൊരു ട്രൂകോളറിന്റേം ആവശ്യംവേണ്ടല്ലോ…
“”…ആടീ… ഞാന്തല്ലുവെടീ…. ഇപ്രാവശ്യന്നിന്റനിയനേ കിട്ട്യുള്ളൂ… ഇനിയടുത്തതു നിന്റെ തന്തയ്ക്കിട്ടാ..!!”””
“”…ഓഹോ.! നെനക്കത്രയ്ക്കു ധൈര്യോ..?? എന്നാലെനിയ്ക്കൊന്നു കാണണോലോ..!!”””
“”…അറിയാമ്പാടില്ലാഞ്ഞിട്ടു ചോദിയ്ക്കുവാ, നീ നിന്റെ തന്തയ്ക്കിട്ടു ക്വട്ടേഷൻ കൊടുക്കാനാണോടീ എന്നെവിളിച്ചേ..?? പിന്നെന്റെ ധൈര്യത്തിന്റെകാര്യം, അതിനിയെന്തു കാട്ടാനിരിയ്ക്കുന്നു..?? ധൈര്യോള്ളോണ്ടല്ലേ നിന്റെ ഹോസ്റ്റലിക്കേറി നിന്നെനാറ്റിച്ചേ… എന്താ അതുപോരേ..??”””
“”…എന്നിട്ടു നല്ല കിട്ട്യല്ലോ… ഞാനങ്ങനെ പറഞ്ഞില്ലായ്രുന്നെങ്കി കാണായ്രുന്നു… ധൈര്യശാലിയിപ്പൊ ജയിലിക്കെടന്നേനെ..!!”””
“”…അതേ… അതേക്കുറിച്ചു കൂടുതല് വർത്താനോന്നുമ്പറേണ്ട… അങ്ങനെ ജയിലിക്കെടക്കാതെ രക്ഷപെട്ടെങ്കി അതെന്റെ മിടുക്ക്… എന്തായാലുമെന്റുദ്ദേശം നടന്നല്ലോ…
നിന്നെ നാറ്റിയ്ക്കാമ്മേണ്ടി വന്നു, നാറ്റിച്ചു… അതിന്റെ പേരിത്തല്ലുകിട്ട്യെങ്കി ഞാനങ്ങ് സയ്ച്ചു..!!”””
“”…ഓഹോ.! അപ്പൊ നീയെന്നെ നാറ്റിയ്ക്കാനായ്ട്ട് മനഃപൂർവ്വം വന്നതാലേ..??”””
“”…ആടീ… തന്നെ… അതിനിപ്പൊ നീയെന്തോ ചെയ്യും..?? ഇനീമവനെ പറഞ്ഞുവിടോ..?? എന്നാ വിടെടീ..!!”””
“”…അതിനു നെനക്കിട്ടു രണ്ടെണ്ണന്തരാൻ എനിയ്ക്കവന്റെ സഹായോന്നുമ്മേണ്ട… ഞാമ്മതി.! അതു നീ രാവിലെ കണ്ടതല്ലേ..?? സത്യത്തി നിന്നെ നാറ്റിയ്ക്ക്യാനായേച്ചു മനപ്പൂർവ്വംവന്ന തന്നെയാ ഞാൻ… പക്ഷേ, നിന്റെ മണ്ടൻതന്ത അത്രപെട്ടെന്നു കല്യാണത്തിലെത്തിയ്ക്ക്യോന്നു കരുതീല… ങ്ങാ.! ഇപ്പെന്തായാലും നാട്ടിലുംവീട്ടിലും ഞാന്നാറി… നിന്റെ സൗജന്യംകൊണ്ട് വീട്ടുകാർക്കുപോലും തലേമുണ്ടിടാണ്ട് പൊറത്തിറങ്ങാമ്പറ്റാത്ത ഗതിയായി..!!”””