“”…കീത്തൂ… ഞാമ്പറേണ… ഞാമ്പറേണ കൂടിയൊന്നു കേക്ക…”””_ പറഞ്ഞു മുഴുവിപ്പിയ്ക്കുന്നതിനുമുന്നേ വലതുകരമുയർത്തി വേണ്ടന്നവൾവിലക്കിയതും വാക്കുകളറിയാതെ മുറിഞ്ഞുപോയി…
“”…ഇനിയെന്നെ ചേച്ചീന്നു നീ വിളിയ്ക്കരുത്… നീയങ്ങനെന്നെ വിളിയ്ക്കുന്നതെനിയ്ക്കിഷ്ടല്ല… ഒത്തിരി വിശ്വസിച്ചതല്ലേടാ ഞാന്നിന്നെ… എന്തിനും കൂട്ടുനിന്നിട്ടല്ലേയുള്ളൂ… എന്നിട്ടും… എന്നിട്ടുമെങ്ങനാടാ തോന്നുന്നേ എന്നെയിങ്ങനെ ചതിയ്ക്കാൻ..??”””
“”…കീത്തുവേച്ചീ… അതിന്… അതിനു ഞാനെന്തോ ചെയ്തു..?? അവളു വീണ്ടുമെന്നെ…”””
“”…മിണ്ടരുത് നീ.! അവളുപറേണതും നീ പറഞ്ഞതുമൊക്കെ ഞാങ്കേട്ടു… നിങ്ങക്കു തമ്മിലത്രയ്ക്കിഷ്ടോരുന്നേ എന്നോടൊന്നു പറഞ്ഞാ പോരായ്രുന്നോ… ഒളിച്ചുവെച്ചേന്റെ ദേഷ്യോല്ലേ ഞാങ്കാട്ട്യോളൂ… അതിനെന്നെ പിന്നും പിന്നും…”””_ പറയുന്നതിനൊപ്പം അവളുടെ ഏങ്ങലടിയും ഉച്ഛത്തിൽ മുഴങ്ങാൻതുടങ്ങിയപ്പോൾ
ഞാനവളെ ചേർത്തു പിടിച്ചാശ്വസിപ്പിയ്ക്കാനൊന്നു ശ്രെമിച്ചെങ്കിലും അവളെന്റെ കൈ തട്ടിയെറിഞ്ഞുകൊണ്ടു ചീറി;
“”…തൊട്ടുപോകരുതെന്നെ… ഇനി മേലിലെന്റോടെ മിണ്ടാനും വന്നേക്കരുത്… വെറുത്തു പോകുവാണല്ലോടാ ഞാന്നിന്നെ..!!”””_ പറഞ്ഞു തീർത്തുകൊണ്ടവൾ തിരിഞ്ഞുനടക്കുമ്പോൾ ചുരിദാറിന്റെഷോളുകൊണ്ട് വാപൊത്തിപ്പിടിച്ചു കരയുന്നുണ്ടായ്രുന്നു…
അറിവായശേഷം അന്നാദ്യമായി എന്റെ കണ്ണുനിറഞ്ഞു, അന്നുവരെ ശ്രീയും കീത്തുവുംമാത്രമായ്രുന്ന എന്റെ ലോകത്തിൽനിന്നും കീത്തുവെന്റെ ആരുമല്ലാതായ്പോകുമോ എന്നൊരുപേടി നെഞ്ചിനെ കാർന്നുതിന്നുമ്പോളും പകയടങ്ങാത്ത കണ്ണുകളുമായി അവൾ… ആ മീനാക്ഷി… എന്നെത്തന്നെ നോക്കി നിൽപ്പുണ്ടായ്രുന്നു…