“”…അതങ്ങനെയാ… എന്റെ ചേച്ചി ഞാനെന്തോ പറഞ്ഞാലും വിശ്വസിയ്ക്കും… ഇപ്പൊ നെനക്കതു വിശ്വാസമായില്ലേ..??”””_ ചെറിയൊരുഗമയോടെ പറഞ്ഞുതിരിഞ്ഞതും മുന്നിൽ മാറിനിൽക്കുന്ന കീത്തു…
…അപ്പൊ… അപ്പൊ പറഞ്ഞതെല്ലാം കീത്തു കേട്ടിട്ടുണ്ടാവോ..??_ എന്നും ചിന്തിച്ചുകൊണ്ട് മീനാക്ഷിയിൽനിന്നും മാറിയൊതുങ്ങിയതും, ഇതൊന്നുമറിയാത്ത ഭാവത്തിൽ ചുറ്റുമൊന്നു നോക്കിയശേഷം അവളെന്റെകവിളിൽ അമർത്തിചുംബിച്ചു…
അന്ത്യചുംബനോംതന്നു നാണത്തോടെ ഓടിപ്പോയ മീനാക്ഷിയെയും എന്നെയുംനോക്കി ജ്വലിയ്ക്കുന്ന കണ്ണുകളോടെ കീത്തുവന്നപ്പോൾ അടിയ്ക്കുപിടിച്ചമാതിരി ഞാനുറഞ്ഞു നിന്നുപോയി…
“”…അതേ… പെട്ടെന്നങ്ങോട്ടു വരണേ… നെനക്കുവേണ്ടി ഞാനൊരു ബ്ലാക്ക്ഷർട്ടെടുത്തു വെച്ചിട്ടുണ്ട്..!!”””_ ഓടുന്നതിനിടയിൽ തിരിഞ്ഞുനോക്കി മീനാക്ഷി വിളിച്ചുപറഞ്ഞതും കരിന്തുണിയുടെ കേസും ഓക്കെയായി….
“”…അപ്പൊ രണ്ടുങ്കൂടി ചേർന്നെന്നെ വീണ്ടും ചതിയ്ക്കുവായ്രുന്നല്ലേ..?? ഞാൻ… ഞാന്നിന്നോടൊക്കെ… എന്തോത്തിനാടാ വീണ്ടുംവീണ്ടുമെന്നിങ്ങനെ..??”””_ കീത്തു പറഞ്ഞവസാനിപ്പിയ്ക്കുമ്പോൾ ഏങ്ങിപ്പോയതിനാൽ അവസാനമ്പറഞ്ഞതൊന്നും പൂർണ്ണമായും പുറത്തുവന്നില്ല…
“”…കീത്തുവേച്ചീ… ഞാൻ… അത്..”””_ അങ്ങനൊരവസ്ഥയിൽ അവളെ മുന്നിൽകണ്ടതും എന്തുപറയണമെന്നറിയാതെ വാക്കുകൾക്കുവേണ്ടി തിരഞ്ഞയെന്റെ കരണം തീർത്തൊന്നുപൊട്ടി…
തല്ലിന്റെ ശബ്ദംകേട്ടാവണം കൂടിനിന്നവരുടെയെല്ലാം കണ്ണുകൾ ഞങ്ങളിലേയ്ക്കുവീണപ്പോൾ കവിളുംപൊത്തിപ്പിടിച്ചു നിൽക്കാനേ എനിയ്ക്കായുള്ളൂ…