കുറെയൊക്കെനടന്നിട്ടും അവനെകാണാതെ നിരാശനായി കൂട്ടത്തോടെ നടന്നുപോയ പെൺപിള്ളേരെ വായിനോക്കി നിയ്ക്കുമ്പോളാണ് പെട്ടെന്നു തോളത്തൊരടി വീണത്…
“”…ഏതു മൈ…”””_ എന്നു പറഞ്ഞതുമുഴുവിയ്ക്കാതെ തിരിഞ്ഞുനോക്കിയ ഞാൻകണ്ടത് ഒരുപുഞ്ചിരിയോടെ മുന്നിൽനിൽക്കുന്ന മീനാക്ഷിയെ…
“”…നീ പിന്നേമിവടെനിന്നു സീമ്പിടിയ്ക്കുവാ ലേ..?? ഞാന്നിന്നോടെത്ര വട്ടം പറഞ്ഞിട്ടുണ്ട് വേറെപെണ്ണുങ്ങളെ വായ്നോക്കുന്നതെനിയ്ക്ക് ഇഷ്ടവല്ലെന്ന്… എത്രയൊക്കെപറഞ്ഞാലും നീ കേക്കൂലല്ലേ..?? ഇനിയാരേങ്കിലും നോക്കുന്ന ഞാങ്കണ്ടാ ഈ കണ്ണുരണ്ടും കുത്തിപ്പൊട്ടിയ്ക്കും പറഞ്ഞേക്കാം..!!”””_ അവളെന്റെ കണ്ണിലേയ്ക്കു വിരൽനീട്ടിക്കൊണ്ടു പറഞ്ഞതും ഞാൻ കണ്ണുകളടച്ചുപോയി…
ഇതു വാക്കല്ലാതെ കാണുന്നയേതേലും സ്വപ്‌നമാണോന്നും ചിന്തിച്ചുകൊണ്ടവൾടെ നേർക്കുനോക്കുമ്പോൾ മീനാക്ഷിയെന്റെ ഇടതുകൈയ്ക്കുള്ളിലൂടെ കയ്യിട്ട് അവളോടു ചേർത്തുപിടിച്ചു കഴിഞ്ഞിരുന്നു…
“”…വായിങ്ങട്, പൊട്ടന്റെപോലെ വായ്നോക്കി നിയ്ക്കാതെ..!!”””_ എന്നെയും പിടിച്ചുവലിച്ചുകൊണ്ട് മുന്നിലേയ്ക്കു നടക്കുമ്പോൾ എന്താണു നടക്കുന്നതെന്നുകൂടി അറിയാത്തവസ്ഥ…
“”…എന്നാലും നിന്റെ ബുദ്ധിയപാരവാട്ടോ… കീത്തു വെറുംമണ്ടിയാ… അവളെന്തോപറഞ്ഞാലും വിശ്വസിച്ചോളുമെന്നു നീ പറഞ്ഞപ്പോ ഞാനിത്രേങ്കരുതീല… എന്നാലും നീ പറഞ്ഞതൊക്കെ അവളു വിശ്വസിച്ചല്ലോടാ..!!”””_ അതിശയത്തോടെ അവളതുപറഞ്ഞപ്പോൾ കാര്യംമനസ്സിലായില്ലേലും ഉള്ളിലെവിടെയോ ഒരുകുളിര്…