എന്റെ ഡോക്ടറൂട്ടി 11 [അർജ്ജുൻ ദേവ്]

Posted by

കാര്യം വിശ്വസിച്ചിട്ടൊന്നൂല്ല, പക്ഷേയൊരു കൺഫ്യൂഷനുണ്ട്… നമുക്കതു മതീലോ…

“”…നീ കള്ളനാ… നീ പറയുന്നോക്കെ വെള്ളന്തൊടാതെ വിഴുങ്ങാനെന്നെകിട്ടൂല്ല… ഒന്നും നടക്കാണ്ടായപ്പോ പുതിയ സൂത്രോമായ്ട്ടു വന്നേക്കുവാ..!!””

“”…ശെരി… അങ്ങനേങ്കിലങ്ങനെ… എന്നാ നീയൊരു കാര്യമാലോയ്ച്ചുനോക്കിയേ, നിങ്ങളൊക്കെ കരുതുമ്പോലെ ഞങ്ങളു തമ്മിലൊരിഷ്ടോണ്ടാരുന്നേല് അവള് നിന്നോടു പറയാണ്ടിരിയ്ക്കോ..?? അല്ലേത്തന്നെയിന്നലെ നിങ്ങളെല്ലാങ്കൂടി കല്യാണമുറപ്പിച്ചപ്പോ അവളെന്തോത്തിനാ ഇതു വേണ്ടാന്നുമ്പറഞ്ഞു കരഞ്ഞേ..?? ഇഷ്ടോരുന്നെങ്കി സന്തോഷിയ്ക്കുവല്ലേ വേണ്ടീരുന്നേ..?? നീ പറ..!!”””

“”…അതു നിങ്ങടടവാ..!!”””

“”…കോപ്പാണ്.! എല്ലാരുങ്കൂടിപ്പിടിച്ചു കല്യാണന്നടത്തിത്തരുമ്പോ ചുമ്മാ മൊടക്കിക്കളിയ്ക്കാനെന്താ തലയ്ക്കോളവാണോ..?? എടിചേച്ചീ…
ഇതതൊന്നുവല്ല, എനിയ്ക്കവളോടങ്ങനെന്തേലുമുണ്ടേല് ശ്രീക്കുട്ടനറിയാണ്ടിരിയ്ക്കൂലല്ലോ… പിന്നിതൊന്നും വിശ്വാസമായില്ലേല് നീയവൾടെ കോളേജിപ്പോയി തെരക്കിനോക്ക്… നമ്മളുതമ്മിലുള്ള കലിപ്പവിടെല്ലാർക്കുമറിയാം… എന്താ..??”””

“”…അപ്പൊ അവളെല്ലാമുണ്ടാക്കി
പറേണെന്നാണോ നീ പറേണേ..??”””

“”…ആം.! എല്ലാഞ്ചുമ്മായാ… എന്നോടെ പകരമ്മീട്ടാമ്മേണ്ടിയാ ഇതൊക്കെ കാട്ടിക്കൂട്ടിയേ… ഇനി കല്യാണങ്കൂടി കഴിയ്ക്കുവാണേല് അവളെന്നെയൊറപ്പായ്ട്ടും തട്ടും… അന്നേ നെനക്കൊക്കെ ഞാങ്കരഞ്ഞുപിടിച്ചു പിന്നാലെനടന്നേന്റെ കാരണംമനസ്സിലാവൂ… അന്നൊരു കുറ്റബോധംവേണ്ടേല് ഇപ്പൊയെന്തേലും ചെയ്..!!”””_ എന്റെ കയ്യിലുണ്ടായ്രുന്ന അവസാനയാണിയുംകൂടി അടിച്ചശേഷമവളെ നോക്കുമ്പോൾ പുള്ളിക്കാരി ഫുൾഓൺ കലിപ്പ്മോഡ്…

Leave a Reply

Your email address will not be published. Required fields are marked *