“”…ഒരു നല്ല കാര്യത്തിനുപോകുമ്പോ തൊലിഞ്ഞ വർത്തമാനം പറയാതെ കോപ്പേ… ആ നേരത്ത് എല്ലാം നല്ലവഴിയ്ക്കു നടക്കാമ്മേണ്ടി പ്രാർത്ഥിയ്ക്ക്..!!”””
ഇനിയുമവടെനിന്നാൽ അവനെന്തെങ്കിലും പറഞ്ഞെന്റെ മനസ്സുമാറ്റുമെന്നു തോന്നിയതുകൊണ്ട് കൂടുതൽ ആലോചിച്ചുനിൽക്കാതെ ഞാൻനേരെ മതിലിലേയ്ക്ക് അള്ളിപ്പിടിച്ചു കയറി…
മതിലിന്റെ ഏറ്റവും പൊക്കംകുറഞ്ഞതും തൊട്ടടുത്തുതന്നെ മറ്റൊരു മൺതിട്ട ഉള്ളതുമായൊരു സ്ഥലമായിരുന്നു ഞങ്ങൾ കണ്ടുപിടിച്ചത്…
അതുകൊണ്ടുതന്നെ അധികം പണിപ്പെടേണ്ടിവന്നില്ല…
മതിലിൽ കയറിയിരുന്നിട്ടു നോക്കുമ്പോൾ ശ്രീയാകെ പരവേശപ്പെട്ട് ആരെങ്കിലും വരുന്നുണ്ടോന്നു ചുറ്റുപാടും നോക്കിനിൽപ്പുണ്ട്…
ഇടയ്ക്കെന്നെയൊന്നു നോക്കിയ അവനെ നോക്കിയൊന്ന് ചിരിച്ചുകാണിച്ചിട്ട് ഞാൻവീണ്ടും അടുത്ത ഉദ്യമത്തിലേയ്ക്കു കടന്നു…
മതിലിന്മേൽ ഒരുവിധമെഴുന്നേറ്റു നിന്ന് സൺഷെയ്ഡിൽ തൂങ്ങിയെങ്കിലും മുകളിലേയ്ക്കു കയറാൻപറ്റാതെ അതിൽപ്പിടിച്ചു തൂങ്ങിയാടിപ്പോയി…
പിന്നെ രണ്ടുമൂന്നുപ്രാവശ്യം ഇതേ പ്രയത്നം നടത്തിയശേഷമാണ് ഒരുവിധം നീന്തിയൊക്കെ ഷെയ്ഡിന്മേൽ കയറാൻപറ്റിയത്…
പക്ഷേ, ആദ്യത്തെയൊരു പ്രയാസമേ ഉണ്ടായിരുന്നുള്ളൂ…
പിന്നീടുള്ള ഷെയ്ഡ്സെല്ലാം അടുപ്പിച്ചായതിനാൽ ചാടിക്കയറി പെട്ടെന്നുതന്നെ തേർഡ്ഫ്ലോറിന്റെ ഭാഗത്തെ കോറിഡോറിന് സമീപമെത്തപ്പെട്ടു…
…ഈശ്വരാ.! ഒരുത്തിയെ നാറ്റിയ്ക്കാമ്മേണ്ടി പെടുന്ന പെടാപ്പാടേ… ഈ കക്കാനും കള്ളവെടി വെയ്ക്കാനുമൊക്കെ കേറുന്നവന്മാരെ സമ്മതിയ്ക്കണം…