“”…ശേ.! അതല്ലടാ….. എനിക്കെന്തോ ഒരു പേടിപോലെ..!!”””
“”…എന്നാ പേടിച്ച് മുള്ളാണ്ടിരിയ്ക്കാൻ ഒന്ന് മുള്ളിയേച്ചും കേറിക്കോ..!!”””
“”…പോ.. മൈ..!!”””
“”…അല്ലപിന്നെ… കേറ് മൈരേ അങ്ങോട്ട്..!!”””
ഞാനവനെ തള്ളി മതിലിലേയ്ക്ക് കയറ്റാൻനോക്കിയതും അവനൊന്നുകൂടി ബലം പ്രയോഗിച്ചുകൊണ്ട് പറഞ്ഞു…
“”…എടാ… എന്നാ ഒരാള് പോയാമതി..!!”””
“”…അതെന്താ..??”””
“”…എല്ലാരുംകൂടി ഓടിപ്പാഞ്ഞുചെല്ലാൻ അവിടെ കല്യാണ സദ്യയൊന്നുമല്ലല്ലോ ഒരുക്കിവെച്ചേക്കുന്നത്..?? ഒരാള് പോയാമതി..!!”””
“”…ങ്ഹേ.! അപ്പൊ ഞാൻവരണ്ടേ..??”””
“”…പിന്നേ… എനിയ്ക്കാണല്ലോ അവളെ നാറ്റിച്ചോളാൻ വയ്യാതെ അണ്ടി വലിയുന്നേ… വേണോങ്കി പോടാ… സെക്യൂരിറ്റി വരുവാണേൽ ഞാൻ വിസിലടിച്ച് സിഗ്നൽതരാം..!!”””
അവൻ പറഞ്ഞിട്ട് മതിലിന്റെഭാഗത്തുനിന്നും ഇരുട്ടിലേയ്ക്ക് മറഞ്ഞപ്പോൾ ഉള്ളിൽ പേടിയുണ്ടായിരുന്നെങ്കിൽ കൂടി അവളുടെ മുഖമാലോചിച്ചപ്പോൾ വാശികേറി…
രണ്ടുംകല്പിച്ച് ഞാൻതന്നെ കയറാൻ തീരുമാനിച്ച് കൈ രണ്ടും മതിലിന്മേൽക്കുത്തി ഉയരാൻ തുടങ്ങുമ്പോ ലക്ഷണപ്പിശക് പോലെ അവന്റെയൊരു പിൻവിളിയെത്തി…
“”…എടാ… നമ്മക്കൊന്നൂടെ ആലോചിച്ചിട്ട് കയറിയാപ്പോരെ..??”””
“”…ഒരുമാതിരി മൈരുവർത്തമാനം പറയരുത് മൈരേ… അല്ലേലും പണ്ടേയുള്ളതാ കാര്യത്തോടടുക്കുമ്പോ അവന്റെയൊരു കുത്തിത്തിരിപ്പ്… മുന്നോട്ടെടുത്ത കാല് തന്ത ചത്തെന്നു കേട്ടാപ്പോലും പിന്നോട്ടെടുക്കുന്നവനല്ല സിദ്ധാർഥ്..!!”””
“”…എടാ അതല്ലട… എങ്ങാനും പിടിയ്ക്കപ്പെട്ടാൽ അവളെക്കാളുംമുമ്പ് നമ്മള്നാറും… തല്ലുംകിട്ടും… അതോർത്തപ്പോ എനിയ്ക്കൊരു…”””_ അവൻ പേടിയുതിരുന്ന മുഖത്തോടെ പറഞ്ഞതും എനിയ്ക്കു കലിപ്പിളകി…