പിന്നീടുള്ള രണ്ടുദിവസം ഞങ്ങള് മുട്ടൻ പ്ലാനിങ്ങിലായിരുന്നു…
സോറി ഞങ്ങളല്ല… അവൻ.! ഞാനെന്തേലും ഐഡിയയൊക്കെ പറഞ്ഞാൽ അവന് ഈഗോയടിച്ചാലോന്നു കരുതി അവൻ പറയുന്നേക്കെ ഞാൻ മൊത്തം സമ്മതിച്ചുംകൊടുത്തു…
…എന്തു ചെയ്യാൻ.. ആവശ്യം നമ്മുടേതായി പോയില്ലേ..??
അങ്ങനെ ഡെയിലി കോളേജ് വിടാറാകുമ്പോൾ അവിടെചെല്ലുന്നൂ… അവളറിയാതെ ഫോളോചെയ്യുന്നൂ…
ഏതാണ്ട് ബാങ്ക് കൊള്ളയടിയ്ക്കാൻ തക്കവണ്ണമുള്ള പ്ലാനിങ്ങും റൂട്ട്മാപ്പ് നിർമ്മാണവുമൊക്കെയായിരുന്നു അന്നാ ദിവസങ്ങളിൽ ഞങ്ങൾ വെച്ചുപുലർത്തിപ്പോന്നത്…
അവൾ ഹോസ്റ്റലിൽ കയറിയെന്നത് ഉറപ്പുവരുത്തിയാൽ പിന്നെ നേരമിരുട്ടുന്നവരെ ഹോസ്റ്റലിന്റെമുന്നില് സെക്യൂരിറ്റിയെ മറഞ്ഞുനിന്നുള്ള നിരീക്ഷണമാണ്…
അവൾടെ റൂം റോഡിന്റെവശത്ത് മൂന്നാമത്തെ ഫ്ലോറിലാണെന്നും ഒപ്പം രണ്ടു പിള്ളേരു കൂടിയുണ്ടെന്നുമൊക്കെ ആദ്യത്തെ ദിവസംതന്നെ ഞങ്ങള് കണ്ടുപിടിച്ചു…
ഏഴു നാല്പത്തിയഞ്ചൊക്കെ ആകുമ്പോൾ സെക്യൂരിറ്റി കട്ടനടിയ്ക്കാൻ പോകും…
പതിനഞ്ച് മിനിറ്റിനുള്ളിൽ തിരികെ വരുകയുംചെയ്യും…
ആ ടൈം പീരീഡിനുള്ളിലാണ് ഞങ്ങൾ മിഷൻ പ്ലാൻചെയ്തത്…
അങ്ങനെ പ്ലാൻ നടപ്പിലാക്കിയ ദിവസം സെക്യൂരിറ്റിപോയ സമയംനോക്കി ഞങ്ങൾ ഹോസ്റ്റലിന്റെ പിന്നിലെത്തി, മതിലിലേയ്ക്ക് ചാടിക്കയറാനൊരുങ്ങുമ്പോൾ ശ്രീ എന്നെത്തന്നെ നോക്കി ചെറിയൊരു സംശയഭാവത്തിൽ നിൽക്കുപ്പുണ്ട്…
ഞാനെന്താ എന്നർത്ഥത്തിൽ കണ്ണുകാണിച്ചതും അവൻ മെല്ലെചോദിച്ചു…
“”…എടാ കേറണോടാ..??”””
“”……വേണ്ടാ… അവളോടിങ്ങോട്ട് എറങ്ങിവരാമ്പറയാം… എന്തേ..??”””