“”…എടാ… അതൊന്നുമല്ല… ഞാമ്പറയുന്ന കേൾക്ക് നമ്മളവൾടെ റൂമിച്ചെല്ലുന്നു… ആരെങ്കിലും കാണോന്നുറപ്പുവരുത്തീട്ട് അവടന്നിറങ്ങിയോടുന്നു… എന്തേ… അവള് കോളേജ് മൊത്തത്തിനാറാൻ അതുപോരേ..?? ഒന്നുകിലവള് അവടത്തെ പരിപാടിനിർത്തും… അല്ലേലവളെ ഡിസ്മിസ്സ്ചെയ്യും… ഇതൊക്കെ നാട്ടിലറിയുവാണേൽ ഇവടേംനാറും… പഠിത്തോംമൊടങ്ങി നാറുവേംചെയ്താൽ അവൾടഹങ്കാരോക്കെ അവിടെത്തീരും.. എന്താ.. പോരേ..??”””_ അവനെന്നെനോക്കി ചോദിച്ചു…
“”…മതി.! അവളു നാറോന്നുറപ്പാണേൽ അതുമതി… എന്നാ പൂവാം..!!”””
“”…എങ്ങോട്ട്..??”””
“”…നീയീ പ്ലാനൊക്കൊണ്ടാക്കീട്ട് ഇത്രപെട്ടെന്ന് മറന്നുപോയോ..?? എടാ ഹോസ്റ്റലിലേയ്ക്ക്… അവളെ നാറ്റിയ്ക്കണ്ടേ..?? വാ… എണീയ്ക്ക്..!!”””
“”…ധൃതി വെയ്ക്കാതെടാ… അവളിന്ന് ഹോസ്റ്റലി പോയിട്ടുണ്ടോന്ന് അറിയൂലല്ലോ… ഇന്നലെ വീട്ടിലല്ലേ നീ കൊണ്ടാക്കിയേ..!!”””
“”…ആ.! അതുശെരിയാ… എന്നാ അതറിയാനവൾടെ വീട്ടിലേയ്ക്കൊന്ന് വിളിച്ചുചോദിച്ചാലോ…??”””
“”…എന്റെപൊന്നേ… എന്താ പുത്തി.! സത്യമ്പറ… ഇങ്ങനെ ബുദ്ധികൂടാൻ നിന്റെതന്ത ആരുമറിയാതെ നിനക്കിഞ്ചക്ഷൻ വെയ്ക്കുന്നില്ലേടാ..?? എന്നോട് കള്ളമ്പറയല്ലും… എന്തായാലും നിന്റെതലേല് ആപ്പിള് വീഴാഞ്ഞ നന്നായി… അല്ലേൽ.. നീയും വല്ലോമൊക്കെ കണ്ടുപിടിച്ചേനെ..!!”””_ അവനെന്നെ എടുത്തിട്ടുവാരിയപ്പോഴും ഞാനതു ശ്രെദ്ധിയ്ക്കാനൊന്നും പോയില്ല…
മീനാക്ഷിയെ പണിയാൻപറ്റിയ സൂപ്പറൊരൈഡിയ കിട്ടിയ ത്രില്ലിലായ്രുന്നു ഞാൻ…