എന്നിട്ട്,
“”…എടാ കുണ്ണേ… അറിയാമ്മയ്യാത്തോണ്ട് ചോദിയ്ക്കുവാ… നിന്റെ തലയ്ക്കെന്തേലും കൊഴപ്പോണ്ടോ..?? അവൾക്കെന്തേലും പറ്റിപ്പോയാ പിന്നെ പറഞ്ഞിട്ടുകാര്യമില്ല..!!”””_ എന്നുകൂടി കൂട്ടിച്ചേർത്തതും,
“”…എന്തോപറ്റാൻ..?? കൂടിപ്പോയാ ചാവുമായിരിയ്ക്കും… അങ്ങനെ ചാവുന്നേ ചാവട്ടടാ… നിന്റാരുമല്ലല്ലോ….. പിന്നെ നെനക്കെന്താ..??”””
“”…എനിയ്‌ക്കൊന്നുമില്ല… പക്ഷേ ഇമ്മാതിരി പണിയ്ക്കൊന്നും ഞാന്നിയ്ക്കൂല പറഞ്ഞേക്കാം… വേറെ മനുഷ്യമ്മാര് ചെയ്യുന്ന വല്ലോമാലോചിയ്ക്ക്..!!”””_ അവനെന്നെ ഒന്നിരുത്തിയശേഷം വീണ്ടുമാലോചനയിലേർപ്പെട്ടപ്പോൾ മനസ്സില്ലാമനസ്സോടെ ഞാനുമതിന് പങ്കുചേർന്നു…
പക്ഷേ അന്നുമുഴുവനും തലകുത്തിനിന്നു ശ്രമിച്ചിട്ടും ഞങ്ങൾക്ക് നല്ലൊരൈഡിയയും കിട്ടിയില്ല… അതുകൊണ്ട് രാത്രിമുഴുവനും ആലോചിച്ചിട്ട് നല്ലൊരൈഡിയ കണ്ടുപിടിക്കാമെന്ന ഉറപ്പിന്മേൽ പിരിഞ്ഞപ്പോൾ, ആവശ്യം നമ്മുടേതായതുകൊണ്ട് രാത്രിമുഴുവനും ഞാൻ അതേക്കുറിച്ചു മാത്രമാണ് ചിന്തിച്ചത്…
പക്ഷേങ്കില്, തലച്ചോറുനിറയെ വയലൻസ് കെട്ടിക്കിടക്കുന്നോണ്ടാവണം വേറെ നല്ല പ്ലാനൊന്നുമെന്റെ തലയിലുദിച്ചില്ല…
അല്ലാണ്ട് അതിനുള്ള കഴിവില്ലാഞ്ഞിട്ടല്ല…
ആലോചനയ്ക്കിടയിൽ എപ്പോഴോ ഉറങ്ങിപ്പോയ ഞാൻ രാവിലെ എഴുന്നേൽക്കുന്നതുതന്നെ ശ്രീയുടെ കാറിച്ചകേട്ടാണ്…
“”…എടാ പുല്ലേ… ഒരൈഡ്യോണ്ട്..!!”””_ ഒരുദിവസം നീണ്ട ആലോചനക്കൊടുവിൽ അവൻ തെല്ലൊരു പുഞ്ചിരിയോടെ എന്റെറൂമിലേയ്ക്കു കയറിവന്നതും ആ ഉറക്കച്ചടവിൽ പോലും എന്നെയാകാംഷ വിഴുങ്ങി…