എന്റെ ഡോക്ടറൂട്ടി 08 [അർജ്ജുൻ ദേവ്]

Posted by

ചുണ്ടും പൊട്ടി, ചോരപടർന്ന മുഖവുമായി ഞാൻ ഒന്നുകൂടി അലറിക്കരഞ്ഞു…

എല്ലാം പിടിവിട്ട ഭാവമായിരുന്നതിനാൽ ആ കരച്ചിലിന്റെ ആഴവുമത്രമേൽ ശക്തമായിരുന്നു…

“”…മീനൂട്ടീ… ഇനി… ഇനിമേലിൽ ഞാന്നിന്റെ കൺവെട്ടത്തുപോലും വരത്തില്ലെടീ… ഈ… ഈയൊരൊറ്റ പ്രാവശ്യം ഒന്നുരക്ഷിയ്ക്കടീ… ഇവര്…. ഇവരെന്നെക്കൊണ്ടായാ ന്നെ കൊല്ലോടീ… പ്ലീസെടീ… ഇനിയുമിങ്ങനെ നിയ്ക്കാതെ എന്തേലുമൊന്നു പറ… എന്നെവേണ്ട… കീത്തുവേച്ചീനേങ്കിലുമോർത്തൊന്നു പറേടീ വിടാൻ… നീ പറഞ്ഞാ ഇവര് കേൾക്കൂടീ… പ്ലീസ്..!!”””_ സ്വയംമറന്ന് നെഞ്ചുപൊള്ളിയുള്ള എന്റെ കരച്ചിലുകേട്ടതും വീണ്ടുമെന്നെ തല്ലാനായി കൈയുയർത്തിയ എസ്ഐയുടെ ആക്രോശത്തിനും മുകളിൽ അവളുടെ മറുപടിവരുന്നത് മരുഭൂമിയിൽ പെയ്ത മഴയായി ഞാൻകേട്ടു…

“”…സാർ… പ്ലീസ് സാർ… ഇനി… ഇനിയവനെ തല്ലല്ലേ… ഞാൻ… ഞാൻവിളിച്ചിട്ടാ അവൻവന്നേ… എന്നെ കാണാമ്മേണ്ടി… ഞങ്ങളു തമ്മിലിഷ്ടത്തിലാ… ഞാനപ്പോ പേടിച്ചിട്ടാ അറിയൂലാന്ന് പറഞ്ഞേ… ഇനി.. ഇനിയവനെ ഒന്നുഞ്ചെയ്യല്ലേ..!!”””

എന്നെയിട്ടു തല്ലുന്നതും ജീപ്പിലേയ്ക്കു പിടിച്ചെറിയുന്നതും മുഖത്തെചോരയും കൂട്ടത്തിലെന്റെ കരച്ചിലുമൊക്കെ കൂടിയായപ്പോൾ ആകെപേടിച്ചുപോയ അവൾ മുഖം പൊത്തിനിന്നാണ് അലറുന്നപോലെ കരഞ്ഞുകൊണ്ടങ്ങനെ വിളിച്ചുപറഞ്ഞത്…

പെട്ടെന്നവളുടെ നാവിൽനിന്നുമുതിർന്ന വാക്കുകളിൽ വിശ്വസിയ്ക്കാനാവാതെ, കരച്ചിലിനിടയും രക്ഷപെട്ട സന്തോഷത്തിൽ അറിയാതെ മുഖത്തുവിടർന്ന പുഞ്ചിരിയോടെ നോക്കുമ്പോൾ അവളുടെ കൂട്ടുകാരികൾപോലും അവൾ പറഞ്ഞതുൾക്കൊള്ളാനാകാതെ പകച്ചുനിൽക്കുന്നതാണ് കണ്ടത്…

Leave a Reply

Your email address will not be published. Required fields are marked *