ഇടയ്ക്ക് എസ്ഐയെ മറികടന്നവൾ എന്നെയൊന്നുതിർന്നു നോക്കുമ്പോൾ അയാൾകാണാതെ പിന്നിൽനിന്നും ഞാൻ കൈകൂപ്പി അപേക്ഷിയ്ക്കുകകൂടി ചെയ്തു…
പക്ഷേ, അതൊന്നുമവൾടെമുന്നിൽ വിലപോയില്ല എന്നൊരു തിരിച്ചറിവ്നല്കിക്കൊണ്ട് അവളില്ലെന്നുതന്നെ തലയാട്ടി…
എന്റെ സർവ്വപ്രതീക്ഷകളും അസ്തമിയ്ക്കുന്നതിനൊപ്പം ആ ഇരുൾവീഴ്ച എസ്ഐയുടെ മുഖത്തേയ്ക്കും പ്രതിഫലിച്ചപ്പോൾ ഒന്നുംചെയ്യാനാകാതെ വിറങ്ങലിച്ചുനിൽക്കാനേ എനിയ്ക്കുകഴിഞ്ഞുള്ളൂ…
അയാളെന്നെ ക്രുദ്ധമായി നോക്കിക്കൊണ്ടു തിരിഞ്ഞപ്പോഴേ ഇടിയുറപ്പായ എനിയ്ക്കുമുന്നിൽ ആ ഒറ്റവഴിയേ പിന്നെയുണ്ടായ്രുന്നുള്ളൂ, ആവനാഴിയിൽശേഷിച്ച അവസാനായുധം…
ഒറ്റ നിലവിളിയായിരുന്നു;
“”…മീനൂ… ഇനീം വെറുതെ തമാശ കളിയ്ക്കല്ലേ… ഇവരെന്നെയിപ്പം കൊണ്ടോവും… എന്നെക്കൊണ്ടോയി ഇനീമിടിയ്ക്കും… അതുകൊണ്ട്… അതുകൊണ്ട് പറ… പറ ഞാന്നിന്നെക്കാണാനാ വന്നേന്നുപറ… പ്ലീസ്… ഒന്നുപറേടീ..!!”””
ഞാൻ പരിസരംനോക്കാതെ അലറിക്കരഞ്ഞപ്പോൾ, അതു തികച്ചുമെന്റെ യഥാർത്ഥ കരച്ചിലായിരുന്നെങ്കിൽപോലും അവളലിഞ്ഞില്ല…
എങ്കിലും മുഖത്തെവിടെയൊക്കെയോ ചെറിയൊരങ്കലാപ്പ് പടർന്നു…
എന്നാലതിന്റെ പ്രതിഫലനം വാക്കുകളിലൂടെ പുറന്തള്ളപ്പെടുന്നതിനു മുന്നേ എസ്ഐയെന്നെ കോളറിൽ പിടിച്ച് ജീപ്പിനുള്ളിലേയ്ക്ക് വലിച്ചെറിഞ്ഞിരുന്നു…
കൂട്ടത്തിൽ,
“”…ഇനി പറയാനുള്ളത് സ്റ്റേഷനിൽ ചെന്നിട്ട് ഞാമ്പറയാടാ..!!”””_ എന്നൊരലർച്ചയും…
ശക്തിയോടുള്ള വലിച്ചെറിയിൽ ജീപ്പിനുള്ളിലേക്ക് തെറിച്ചുവീണപ്പോൾ എന്റെമുഖമതിന്റെ സീറ്റിലാണ് പോയടിച്ചത്…