പച്ചത്തെറിയും വിളിച്ചുകൊണ്ട് അയാളെന്നെ വണ്ടിയിലേയ്ക്ക് തത്തിച്ചു വിട്ടപ്പോഴേയ്ക്കും എന്റെധൈര്യമെല്ലാം ചോർന്നിരുന്നു…
തള്ളിവിടുന്നതിനു കൊടുത്ത പവറിൽനിന്നുതന്നെ സ്റ്റേഷനിൽചെന്നാൽ അവരെന്നെ മരണയിടി ഇടിയ്ക്കുമെന്ന് ഉറപ്പായിരുന്നതിനാൽ എങ്ങനെയെങ്കിലും രക്ഷപെട്ടാൽ മതിയെന്നായ്രുന്നു എനിയ്ക്ക്…
അതുകൊണ്ട് യാതൊരു നാണവുമില്ലാതെ ഞാനാ അറ്റകൈ ചെയ്തു…
വേറൊന്നുമല്ല, വീണ്ടും നാണംകെട്ട് എസ്ഐയുടെ കാൽക്കൽ വീണു…
“”…എന്റെ പൊന്നുസാറേ… സാറാണെ സത്യം… സത്യമായ്ട്ടും ഞാൻ മീനൂനെ കാണാൻവന്നതാ… അല്ലാതെ സാറ് പറഞ്ഞപോലൊന്നിനും വന്നതല്ല… എന്നെ സ്റ്റേഷനിൽ കൊണ്ടോവല്ലേ..!!”””
തൊഴുകയ്യോടെ തികച്ചും ദയനീയമായ എന്റെ അപേക്ഷ കണ്ടതും എസ്ഐയ്ക്ക് വീണ്ടും ചെറിയെന്തോ സംശയംപോലെ…
ഉദ്ദേശം വേറെയായിരുന്നെങ്കിലും മീനാക്ഷിയെ കാണാൻ വന്നതാണെന്നത് വാസ്തവമായതിനാൽ സത്യം പറയുന്നതിന്റെയൊരു ഉറപ്പും എന്റെ ശബ്ദത്തിനുണ്ടായിരുന്നു എന്നുതന്നെ പറയാം…
മാത്രവുമല്ല, അത്രയും നേരങ്കിട്ടിയ തല്ലിന്റെയും ഇടിയുടെയുമൊക്കെ വേദനയും വീണ്ടുമത്രയും പേരുടെമുന്നിൽ നാണങ്കെടാൻ പോണതിലുള്ള സങ്കടവുമൊക്കെക്കൊണ്ടുണ്ടായ കണ്ണീരുമെല്ലാംകൂടിയായപ്പോൾ അയാൾക്ക് മൊത്തത്തിൽ കൺഫ്യൂഷനായി…
ഞാൻ പറയുന്നതിലെന്തേലും കാര്യമുണ്ടോയെന്നറിയാനായി അയാൾ
മീനാക്ഷിയുടെ മുഖത്തേയ്ക്കു നോക്കുമ്പോൾ എന്റെകണ്ണുകളും കൂടെക്കൂടി, എങ്ങനെയെങ്കിലും രക്ഷിയ്ക്കണേന്ന കേഴുന്നഭാവമായ്രുന്നു എനിയ്ക്കപ്പോളെന്നു മാത്രം…