“”…എടാ….. ഫോണെവിടെടാ..?? എടുക്ക്..!!”””
“”…അത്… അത് കോൾഹിസ്റ്ററി ഞാനപ്പഴേ ഡിലീറ്റ്ചെയ്തു..!!””””
അയാൾ ചോദ്യമാവർത്തിച്ചതും വായിൽവന്ന നുണ ഞാനങ്ങ് പെടച്ചതുമൊരുമിച്ചായിരുന്നു… അതോടെയെന്റെ കരണമൊന്നുകൂടി പൊളിഞ്ഞു…
“”…പ്ഫ.! നുണ പറയുന്നോടാ റാസ്‌ക്കൽ… പിടിച്ചു കേറ്റടോ ഈ മറ്റവനെ… എല്ലാ നാട്ടിലും കാണുമല്ലേലും ഇതുപോലുള്ള കുറേ ഞരമ്പുകൾ… കഴിഞ്ഞാഴ്ച സെൻറ് മേരീസിലെ പെൺകുട്ടികളുടെ ഒരു കംപ്ലെയിന്റുണ്ടാരുന്നല്ലോ അവരുടെ അടിവസ്ത്രങ്ങൾ സ്ഥിരമായി മോഷണം പോണെന്നുമ്പറഞ്ഞ്… അതുമിവനായിരിയ്ക്കും… ഇന്നാ കൊണ്ടോയി വണ്ടീത്തള്ളടോ… അങ്ങു ചെന്നിട്ടിവന്റെയെല്ലാ സൂക്കേടും തീർക്കണം… കക്കാൻകേറീതും പോരാ… അവിടുത്തെ പെണ്ണുങ്ങളുടെ മാനംകളയാനും നോക്കുന്നോ..!!”””_ എന്റെകയ്യിലെ കെട്ടഴിച്ച് കോൺസ്റ്റബിളിന്റെ നേർക്കു വലിച്ചെറിഞ്ഞുകൊണ്ട് എസ്ഐ പാതി എന്നോടായും ബാക്കി കോൺസ്റ്റബിളിനോടായും പറഞ്ഞതും എന്റെമുഴുവൻ കിളിയും പാറി…
സ്റ്റേഷനിലേയ്ക്കോ..?? ഭഗവാനേ പണിപാളിയോ..??
ഞാൻ ചങ്കിടിപ്പോടെ എസ്ഐയെ നോക്കി…
അയാളുടെയും കോൺസ്റ്റബിളിന്റെയും മുഖഭാവത്തിൽനിന്നും അവരത് വെറുതേ പറഞ്ഞതല്ലെന്ന് വെളിവാകുന്നുണ്ടായിരുന്നു…
എന്നെ വണ്ടിയിലേയ്ക്ക് കയറ്റാൻ കോൺസ്റ്റബിൾ എന്റടുത്തേയ്ക്കു വന്നതും ഞാൻ പരിഭ്രമത്തോടെ ചുറ്റുംനോക്കി, ആരുടെമുഖത്തും എന്നെ കൊണ്ടുപോകുന്നതിൽ പ്രത്യേകിച്ച് എതിർപ്പൊന്നും ഞാൻ കണ്ടില്ല…
മീനാക്ഷിയെ നോക്കിയപ്പോൾ അവളുടെമുഖത്തും വലിയ ഭാവമാറ്റമൊന്നില്ലാത്തത് എന്നെ നന്നായിത്തന്നെ ഞെട്ടിച്ചു…