“”…മര്യാദയ്ക്കു നീ പറയുന്നുണ്ടോ… അതോ…”””
“”…അയ്യോ സാറേ… ഞാങ്കക്കാനൊന്നും വന്നതല്ല… ആ മീനാക്ഷി വിളിച്ചിട്ടുവന്നതാ..!!””””
വീണ്ടുമെന്റെ കരണം പുകയ്ക്കാൻ കയ്യോങ്ങിയ എസ്ഐയുടെ ചോദ്യം മുഴുവിയ്ക്കുന്നതിനും മുന്നേ രണ്ടുകണ്ണും കൂട്ടിയടച്ചുപിടിച്ച് ആ തല്ലും പ്രതീക്ഷിച്ചുതന്നെ ഞാനെടുത്ത വായ്ക്കങ്ങ് പറഞ്ഞപ്പോൾ കൂട്ടംകൂടി നിന്നവർക്കിടയിൽ ഒരു മുറുമുറുപ്പാരംഭിച്ചു…
“”…മീനാക്ഷിയോ..?? അതാരാ മീനാക്ഷി..??”””_ തല്ലാതെ അടുത്ത ചോദ്യംവന്നതേ പണി ഏറ്റെന്നെനിയ്ക്കു മനസ്സിലായി, പക്ഷേ അത്രയ്ക്കങ്ങോട്ടു വിശ്വസിച്ചമട്ടില്ല താനും…
“”…ഡാ… പുല്ലേ… ഒരുമാതിരി തോന്നിവാസങ്കാണിച്ചിട്ട് മറ്റേടത്തെ വർത്താനം പറഞ്ഞാലുണ്ടല്ലോ… സത്യമ്പറേടാ… എന്തിനാ ഹോസ്റ്റലിക്കേറിയത്..?? ആരാടാ മീനാക്ഷി..??”””
എന്റെ മറുപടിയ്ക്ക് കാത്തുനിൽക്കാതെ ഞാൻ നുണ പറഞ്ഞതാണോന്നറിയാൻ അടുത്ത ചോദ്യംകൂടി ചോദിച്ചുകൊണ്ട് എസ്ഐ തന്റെ ബലിഷ്ടമായ കരങ്ങളാൽ എന്റെ രണ്ടുകവിളിലുമായി ഞെക്കി ചുണ്ടുകൾ വിടർത്തിക്കൊണ്ട് മുരണ്ടപ്പോൾ ഞാൻ കിടന്നുപിടഞ്ഞു…
“”…സത്യമ്പറയാൻ പറയുന്നതും നിങ്ങളുതന്നെ പറഞ്ഞാലൊട്ട് വിശ്വസിയ്ക്കാത്തതും നിങ്ങളുതന്നെ… ഇതെന്തു കഷ്ടാന്ന് നോക്കണേ… എന്റെസാറേ… ദേ ആ നിയ്ക്കുന്ന ലവളില്ലേ… അവളാണെന്നെ വിളിച്ചുകേറ്റിയത്… അതാണ് മീനാക്ഷി..!!”””
കണ്ണുകൾ അവൾടെനേരേ നീട്ടി മുഖംചൂണ്ടി പേരുപറഞ്ഞതും എല്ലാപേരുടെയും നോട്ടമവളിലേയ്ക്കായി…
അവളാണെങ്കിൽ ഞെട്ടിത്തരിച്ചു കൊണ്ടെന്നെ നോക്കി, ഇതൊക്കെ എപ്പോളെന്ന മട്ടിൽ…