എന്റെ ഡോക്ടറൂട്ടി 08 [അർജ്ജുൻ ദേവ്]

Posted by

“”…സ്റ്റേഷനിൽ കൊണ്ടോയി എന്തോ ചെയ്യണമെന്നൊക്കെ ഞങ്ങൾക്കറിയാം… പക്ഷേ… ഇവനെന്തിനാ ഇവിടെക്കേറിയേന്നറിയണോലോ… അതുകഴിഞ്ഞിട്ട് സ്റ്റേഷനിലേയ്ക്കു കൊണ്ടോകാം..!!”””

“”…ങ്ഹേ..?? പോലീസ് സ്റ്റേഷനിലേയ്‌ക്കോ..?? ഏയ്‌.! അതൊന്നുമ്പറ്റൂല.! എന്റെ വീട്ടിലറിഞ്ഞാൽ സീനാവും..!!”””_ കേട്ടതും ഞാനങ്ങട് പ്രതികരിച്ചു…

“”…നീയാരോടാടാ പൊട്ടൻ കളിയ്ക്കുന്നേ..?? നിന്നെ എവിടെകൊണ്ടുപോണോണോന്നും എന്തോ ചെയ്യണോന്നുമൊക്കെ എനിയ്ക്കറിയാം..!!”””_ അയാൾ ആക്രോശിയ്ക്കുന്നതിനിടയിൽ വീണ്ടും കരണംപുകച്ചപ്പോൾ ഞാൻ കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു…

എന്തായാലും നാറാനുള്ളത് നാറി… ഇനിയിപ്പോൾ ജയിലിലും കിടക്കേണ്ടിവരും… പിന്നെ വീട്ടിൽകേറ്റോ ഇല്ലയോന്നറിയണോങ്കിൽ ജ്യോൽസ്യനെ വിളിയ്ക്കണം…

“”…നീയെന്താടാ നിന്നുറങ്ങുന്നോ..?? പറേടാ… മോഷ്ടിയ്ക്കാനാണോ ഇങ്ങോട്ടുകേറിയേ..??”””

ശബ്ദമുയർത്തുന്നതിനിടയിൽ എസ്ഐ എന്റെ മുഖം വശത്തേയ്ക്കു പിടിച്ചു തിരിയ്ക്കുമ്പോളാണ് അവിടെ മീനാക്ഷി കണ്ണുകളെടുക്കാതെ എന്നെത്തന്നെ നോക്കി നിൽക്കുന്നത് കണ്ടത്…

കണ്ണിലെ കാഴ്ച മങ്ങിത്തുടങ്ങിയിരുന്നതിനാൽ അവൾടെ മുഖഭാവമൊന്നും വ്യക്തമായില്ലേലും അവളെക്കണ്ടതും ഉരുകിയൊലിച്ചു തുടങ്ങിയ എന്റെ വീര്യമുറയാൻ തുടങ്ങി…

നീയൊറ്റയൊരുത്തി കാരണമാടി നായിന്റമോളെ ഞാനീ തൂണിന്മേലാടി കിടന്ന് തല്ലുകൊള്ളുന്നത്…

അപ്പൊ നീ അതുംനോക്കി നിയ്ക്കുന്നോ..??

എന്തായാലും എന്റെമാനം കപ്പലുകേറി… ഇനിയെന്തിന് മുന്നും പിന്നും നോക്കണം..??!!

Leave a Reply

Your email address will not be published. Required fields are marked *