അതെന്താണെന്നറിയാനായി കയ്യും കാലും അനക്കാൻ നോക്കുമ്പോൾ അതൊന്നും അനങ്ങുന്നുമില്ല…
…ദൈവമേ… തളർന്നു കിടക്കുവാണോ ഞാൻ..??
ഞാൻ സ്വയമറിയാതെ ചോദിച്ചുപോയി…
“”…അത് ഞാൻ പറഞ്ഞുതരാടാ..!!”””_ സ്വയംചോദിച്ച ചോദ്യത്തിന് ഉത്തരംകേട്ട ദിക്കിലേയ്ക്ക് നോക്കുമ്പോൾ യൂണിഫോമിട്ടൊരു പോലീസുകാരൻ…
പൊലീസെങ്കിൽ പോലീസ്… നമുക്ക് ഉത്തരംകിട്ടിയാൽ മതിയല്ലോ.!
ഞാൻ പകുതിതുറന്ന കണ്ണുകളുംപിടിച്ച് തിരിഞ്ഞും മറിഞ്ഞുമൊക്കെ നോക്കിനിൽക്കുമ്പോൾ അങ്ങോട്ടുവന്ന ആ എസ്ഐ എന്റെ ചെകിടു തീർത്തൊന്നുപൊട്ടിച്ചു…
കിട്ടിയതല്ലിൽ അലഞ്ഞുതിരിഞ്ഞ് കാളകളിച്ചു നടന്ന കിളികളെല്ലാം പെട്ടെന്നോടി കൂട്ടിക്കേറിയപ്പോളാണ് കിട്ടിയ എട്ടിന്റെ പണിയെനിയ്ക്ക് മനസ്സിലായത്…
ഹോസ്റ്റലിലെ പെൺകുട്ടികൾക്കും മാനേജ്മെന്റിനും പോലീസുകാർക്കുമൊക്കെ ഒത്ത നടുക്ക് ഞാൻ…
അതും ഹോസ്റ്റലിനുമുന്നിലെ തൂണിൽ വരിഞ്ഞുകെട്ടിയ നിലയ്ക്ക്…
അവളെ പെടുത്താൻവന്നിട്ട് നീയാടാ പെട്ടതെന്ന് ഉള്ളിലെ ആറാമിന്ദ്രിയം എനിയ്ക്കപ്പഴേ അപ്‌ഡേഷൻതന്നു…
നിന്നനിൽപ്പിൽ ചാകുന്നതാണ് ഭേതമെന്നെനിക്കു തോന്നിപ്പോയ നിമിഷം, ചുറ്റുംനിന്ന പോലീസുകാരുടെയും മാനേജ്മെന്റിന്റെയുമൊക്കെ മുഖഭാവം കണ്ടാലറിയാം ഇതൊരു ലേലു അല്ലുവിലൊന്നും ഒതുങ്ങില്ലാന്ന്…
എന്നെ തല്ലിയുണർത്തിയ എസ്ഐ മാനേജ്മെന്റിനോടെന്തൊക്കെയോ മാറിനിന്നു പറഞ്ഞശേഷം തിരിച്ചെന്റെ അടുത്തേയ്ക്കു വരുന്നതുകണ്ടതും ഞാൻ അപ്പൂപ്പൻ താടിപോലെ നിന്നു വിറയ്ക്കാൻ തുടങ്ങി…
ആ സമയത്ത് വേറൊരുവികാരവും എന്റെമുഖത്തു വരില്ലായിരുന്നു എന്നതാണ് മറ്റൊരു വസ്തുത…