മൂടിക്കെട്ടി ഇറങ്ങിയപ്പോൾ തലയോട്ടി കയ്യും കാലുംവെച്ച് ചാടിവീണപോലെയാണ് അവളുമാർക്കു തോന്നിയത്…
ഡോക്ടറാവാൻ പഠിക്കുന്നവളുമാരാണെന്നു പറഞ്ഞിട്ടൊന്നുമൊരു കാര്യോമില്ല, എന്നെക്കണ്ടതും പേടിച്ചരണ്ട് ഒറ്റ നിലവിളിയായിരുന്നു…
ആ മറ്റവള്മാരുടെ വലിയ വായിലുള്ള നിലവിളി കേട്ടതുമെനിയ്ക്ക് എന്തുചെയ്യണമെന്ന് അറിയാതായിപ്പോയി…
നമ്മുടെ കണക്കുകൂട്ടൽ പ്രകാരം ഞാനിറങ്ങി ഓടിക്കഴിഞ്ഞിട്ട് അവളുമാരുടെ പരദൂഷണം പറച്ചിലല്ലേ ഉണ്ടായിരുന്നുള്ളു…
എന്നാലിങ്ങനെയൊരു ട്വിസ്റ്റ് ഞാനും പ്രതീക്ഷിച്ചില്ല…
അതുകൊണ്ടുതന്നെ കൂട്ടത്തിൽ ഏറ്റവും പേടിച്ചയെനിയ്ക്ക് എങ്ങോട്ടേയ്‌ക്കോടണമെന്നൊരു ഊഹവുമില്ലായിരുന്നു…
അതോടെ വന്നവഴി മറന്ന ഞാൻ അവരെക്കാളും മുന്നേ തിരിഞ്ഞോടി, കാറിക്കൂവി നിലവിളിച്ചോണ്ടവളുമാര് പിന്നാലെയും…
ഓട്ടത്തിനിടയ്ക്കാദ്യം കണ്ട സ്റ്റെയറെടുത്ത് ഞാൻ താഴേയ്ക്ക് വെച്ചു പിടിയ്ക്കുമ്പോൾ പിന്നിലെ ബഹളമടുക്കാൻ തുടങ്ങി, അതോടെ ഞാൻ ചവിട്ടിയ സ്റ്റെപ്പുകളുടെ എണ്ണവുംകുറഞ്ഞു…
പക്ഷേ പറ്റിയതെന്തെന്നാൽ സെക്കന്റ് ഫ്ലോറിൽനിന്നും താഴേയ്ക്കിറങ്ങാൻ തുടങ്ങുമ്പോഴാണ് കൂട്ടത്തോടെ കുറേ പെണ്ണുങ്ങള് മുകളിലേയ്ക്കു കയറിവരുന്നത് കണ്ടത്…
എന്നെക്കണ്ടതും അവളുമാര് പുറകേ വന്നവളുമാരെക്കാളും ഉറക്കെ കീറാൻ തുടങ്ങുമ്പോൾ ഫോളോ ചെയ്തുവന്ന ടീംസും പിന്നിലെത്തിയിരുന്നു…
…മൈര്.!
പെട്ടു എന്നുറപ്പായപ്പോൾ ചെറുങ്ങനെ തരിച്ചുപോയെങ്കിലും പിന്നാലെ വന്നവൾമാരെ തള്ളിത്തെറിപ്പിച്ച് കൊണ്ട് ഞാൻ വീണ്ടും മുകളിലേയ്‌ക്കോടി…