ടേബിളിന് പുറത്തിരുന്ന ബുക്ക്‌സൊക്കെ നോക്കി അതിൽ മീനാക്ഷിയുടെ തിരഞ്ഞുപിടിച്ച് വലിച്ചുകീറി…
അതെല്ലാം ചെയ്തിട്ടും കലിപ്പടങ്ങാതെ ഇനിയെന്തു ചെയ്യണമെന്നാലോചിച്ച് കുറച്ചുനേരം കട്ടിലിൽതന്നെയിരുന്നു…
അവളുവരാതെ തിരിച്ചിറങ്ങിപോയാൽ ഇത്രകഷ്ടപ്പെട്ടത് വെറുതെയായി പോകും..
അതുപറ്റത്തില്ല.!
അങ്ങനെ ഇനിയെന്തു ചെയ്യണമെന്നൊക്കെ ചിന്തിച്ചിരിയ്ക്കുമ്പോഴാണ് കോറിഡോറിൽ ആരുടെയൊക്കെയോ കാലടി ശബ്ദം കേൾക്കുന്നത്…
ഞാനൊരുനിമിഷം എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയി…
ഇനിയൊരു പക്ഷേ മീനാക്ഷിയാണെങ്കിലോ..??
ആണെങ്കിൽ പിന്നെ കാര്യമെളുപ്പമാകുമല്ലോന്ന ചിന്തയിൽ എഴുന്നേറ്റുചെന്ന് ഡോറ് വലിച്ചുതുറന്ന് തല പുറത്തേയ്ക്കിട്ടു നോക്കുമ്പോൾ വേറെ മൂന്നുനാലു പെണ്ണുങ്ങൾ കഥയുംപറഞ്ഞ് ആടിക്കുഴഞ്ഞു വരുന്നു…
പെട്ടെന്ന് കണ്ടപ്പോൾ ആമ തലയുള്ളിലേയ്ക്കു വലിയ്ക്കുമ്പോലെ വലിച്ചെങ്കിലും പിന്നെയാലോചിച്ചപ്പോഴാണ് നോം പതുങ്ങിയിരിയ്ക്കാൻ വന്നതല്ലെന്നും അവളെ നാറ്റിയ്ക്കാനായി ഇറങ്ങിത്തിരിച്ചതാണെന്നും ഓർക്കുന്നേ…
മീനാക്ഷിയുടെ റൂമിൽനിന്നും ഏതോ ഒരുത്തനിറങ്ങി ഓടിയെന്ന് കോളേജിലും ഹോസ്റ്റലിലുമൊക്കെ മുഴുവൻ പരക്കണമെങ്കിൽ ദൃക്സാക്ഷികൾ വേണം…
അങ്ങനെയാണെങ്കിൽ ഇവള്മാര് കണ്ടോട്ടേന്ന്…
എന്നൊക്കെ കരുതി കൈയിലിരുന്ന കർച്ചീഫെടുത്ത് മുഖത്തു കെട്ടിക്കൊണ്ട് ഞാൻ ഡോറു തുറന്നവളുമാർക്കു മുന്നിലേയ്ക്കെടുത്തു ചാടി…
എന്നാലാവേശത്തിന്റെ പുറത്ത് എടുത്തുകെട്ടിയത് തലയോട്ടിയുടെ ചിത്രം ആലേഖനം ചെയ്തൊരു ടവലായിരുന്നു…