എന്നാലപ്പോഴും കാര്യമെന്താന്നു മനസ്സിലാകാതെല്ലാം തമ്മിൽതമ്മിൽ നോക്കിനിൽക്കുവാണ്…
“”…എടാ കോപ്പേ… നീ കൊറേ നേരായ്ട്ടൊണ്ടാക്കുന്നു… ആദ്യം ഏതവളാന്നു പറേടാ..!!”””_ ക്ഷമ നശിച്ചപോലെ മഹേഷ് കലിപ്പാക്കിയതും എന്റെകണ്ണുകൾ അവനിലേയ്ക്കു നീണ്ടു;
“”…ആ മറ്റവള്… മീനാച്ചി.! അവളെയെന്റെ കയ്യിക്കിട്ടിയാലുണ്ടല്ലും..!!”””_ ഞാൻ വെല്ലുവിളിച്ച് മുഷ്ടി ചുരുട്ടിക്കൊണ്ട് ശ്രീയെ നോക്കി….
“”…പ്ഫ.! നാറീ..!!”””_ എന്റെ വെല്ലുവിളിയവസാനിച്ചതും അവന്റെവായിലെ തുപ്പലുമുഴുവൻ മുഖത്തുവീഴുന്നമാതിരി ഒരാട്ടായിരുന്നുമറുപടി…
പിന്നെ ഇരുന്നിടത്തുനിന്നും ചാടിയെഴുന്നേറ്റുകൊണ്ടവൻ
തുടർന്നു;
“”…എടാ മൈര് തായോളീ… അവളിട്ടൊണ്ടാക്കിയേനാണോ ഈ കണ്ടവമ്മാരെയൊക്കെ വിളിച്ചോണ്ട് നീ തിരിച്ചിങ്ങ് പോന്നേ..?? നമ്മളവിടെ അവളെക്കാണാനാണോടാ കോപ്പേ പോയേ..?? മറ്റവനെ തല്ലാനല്ലേ..?? എന്നിട്ടവൻ ഏതവളോ എന്തോ പറഞ്ഞേന് ചാടിത്തുള്ളിയിങ്ങ് പോന്നേക്കുന്നു… ഇങ്ങനൊരു പറിയനേം കൊണ്ടുപോയ എന്നെപ്പറഞ്ഞാ മതീലോ..!!”””_ ഒന്നുതുള്ളിയശേഷം നെറ്റിയിൽ കൈതാങ്ങിക്കൊണ്ടവൻ ബൈക്കിലേയ്ക്കു ചാരിനിന്നപ്പോഴാണ് സത്യത്തിൽ ഞാനതേക്കുറിച്ചു ചിന്തിയ്ക്കുന്നതുപോലും…
അവളെ രണ്ടു തെറിയുംപറഞ്ഞ് ഇറങ്ങിപ്പോന്നപ്പോൾ മനസ്സുമുഴുവൻ അവളോടുള്ള കലിപ്പായിരുന്നു…
തല്ലാനാണ് പോയതെന്ന കേസൊക്കെ നമ്മള് പണ്ടേയ്ക്കുപണ്ടേ വിട്ടായ്രുന്നു….
“”…എന്നാ നമ്മക്കൊന്നൂടി പോയാലോ..??”””_ കൂടി നിന്നവന്മാരെല്ലാം എന്നെയേതാണ്ട് പട്ടിത്തീട്ടത്തിൽ നോക്കുന്ന മട്ടു നോക്കിയപ്പോൾ ഒരിളിയോടെ ഞാൻചോദിച്ചു…