എന്റെ ഡോക്ടറൂട്ടി 06 [അർജ്ജുൻ ദേവ്]

Posted by

“”…എനിയ്ക്കതല്ല, നീയവളെയിങ്ങനൊക്കെ പറഞ്ഞിട്ടും അവിടെ നിന്നവരാരും ഒന്നുംമിണ്ടീലേ..??”””_ അവനു പിന്നെയുംസംശയം…

“”…ഇല്ല..!!”””_ ഞാനതിനു മറുപടികൊടുത്തതും അവനെന്നെ വിശ്വാസംവരാതെ നോക്കി…

“”…ആടാ… ഞാൻ സത്യാപറഞ്ഞേ… അവൾക്കു കോളേജിലത്യാവശ്യം ഹേറ്റേസുണ്ടായ്രുന്നു… അതോണ്ട് പിള്ളേരൊക്കെയെന്നെയാ സപ്പോർട്ട്ചെയ്തേ… അങ്ങനൊരു സാഹചര്യത്തിലവളെ വെർതേവിട്ടുകളയണത് നമ്മടന്തസ്സിനുചേരുന്ന പണിയാണോ..??”””_ എന്റവസാന ചോദ്യംകേട്ടതും ശ്രീക്കുട്ടന്റെചുണ്ടിലൊരു പുഞ്ചിരിവിടർന്നു;

“”…ഏയ്‌.! അല്ലേഅല്ല… വാ വന്നുകേറ് മതി..!!”””_ അവൻ പിന്നിലെസീറ്റിലേയ്ക്കു കണ്ണുകാണിച്ചതും ഞാൻചാടിക്കയറി…

“”…എന്നാലും നിന്നെ സമ്മയ്ക്കണോടാ നാറീ… ആ കോളേജിനകത്തുകേറി അവളോടങ്ങനൊക്കെപ്പറഞ്ഞ നിന്റെതൊലിക്കട്ടി… ഈ വരുംവരായ്കയൊന്നും ചിന്തിയ്ക്കാതിങ്ങനൊക്കെ പെരുമാറാനെങ്ങനെ പറ്റുന്നെടാ..?? ഒറ്റബുദ്ധിയെന്നൊക്കെ പറഞ്ഞാ, അതിന്റവസാനവാക്ക് നീയാണ്..!!”””_ വണ്ടി റോഡു താണ്ടിക്കൊണ്ടിരിയ്ക്കേ അവൻ പിറുപിറുത്തു…

അതിന്,

“”…യൂനോ വൺതിങ്, ഐ ഹാവ് നോ റിഗ്രെറ്റ്സെബോട്ട് പാസ്റ്റ്… ആം നോട്ടാൻഷ്യസെബോട്ട് മൈ ഫ്യൂച്ചർ… ഐ ജസ്റ്റ്‌ ലിവിൻപ്രെസെന്റ്… സൊ ഐ ക്യാൻഡു എനിത്തിങ്‌ വിത്തൗട്ടെനി ഫിയർ..!!”””_ അവന്റെ ചെവിയോടു ചേർന്നിരുന്ന് മറുപടികൊടുത്തതും,

“”…വണ്ടീലാവശ്യത്തിനെണ്ണയുണ്ട്, വെർതേ തള്ളിത്തരണ്ട… പിന്നെ, പരിസരബോധമില്ലാണ്ടോരോന്ന് ചെയ്തിട്ടിരുന്ന് ഡയലോഗുവിട്ടാ തല തല്ലിപൊട്ടിയ്ക്കും പന്നീ..!!”””_ ന്നായ്രുന്നൂ അവന്റെമറുപടി….

Leave a Reply

Your email address will not be published. Required fields are marked *